ഋഷി സുനകിനെ വരവേറ്റത്`` ജയ് സിയറാം'' വിളിയോടെ
- ' മന്ത്രി ബക്‌സറില്‍ നിന്നുള്ള എംപി
- ബക്‌സർ മതപരമായി പ്രാധാന്യമുള്ള പട്ടണം
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബ്രീട്ടീഷ് പ്രധാന മന്ത്രി ഋഷി സുനകിനെ വരവേറ്റത് ``ജയ് സിയറാം വിളിയോടെ. കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗബെയാണ് വെള്ളിയാഴ്ച്ച ഋഷി സുനകിനെ ജയ് സിയറാം വിളിയോടെ സ്വീകരിച്ചത്.
മതപരമായ പ്രാധാന്യമുള്ള പുരാതന പട്ടണമായ ബക്‌സറില്‍ നിന്നുള്ള എംപിയാണ് താനെന്നും വിശ്വാമിത്രന്റെ ശിക്ഷണത്തില്‍ ശ്രീരാമനും സഹോദരന്‍ ലക്ഷ്മണനും പഠിച്ച സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും കേന്ദ്രമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന വ്യക്തമാക്കുന്നു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി പലപ്പോഴും തന്റെ ഹിന്ദു പാരമ്പര്യത്തെക്കുറിച്ച് പറയുകയും അതില്‍ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷി സുനക്കിന്റെ ഭാര്യ. ഇരുവരെയും ഇന്ത്യയുടെ മകളും മരുമകനുമായാണ സ്വാഗതം ചെയ്തതെന്നും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയുടെ ആത്മീയവും സാംസ്‌കാരികവുമായ കഥകള്‍ ശ്രദ്ധാ പൂര്‍വ്വം കേട്ടുവെന്നും.'ഇന്ത്യ നിങ്ങളുടെ പൂര്‍വ്വികരുടെ നാടാണ്. നിങ്ങളുടെ വരവില്‍ എല്ലാവരും ആവേശഭരിതരാണെന്ന് ചൗബെ പറഞ്ഞുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
