എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇതാ !

ഭാവിയെ മുന്നില്‍ കണ്ടാണ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന്റെ ആശയം റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്

Update: 2023-11-08 07:00 GMT

റോയല്‍ എന്‍ഫീല്‍ഡ് ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍ സൈക്കിളായ ഇലക്ട്രിക് ഹിമാലയന്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. മിലാനില്‍ നടന്നുകൊണ്ടിരിക്കുന്ന മോട്ടോര്‍ സൈക്കിള്‍ പ്രദര്‍ശനമായ ' ഇഐസിഎംഎ 2023 ' -ലാണു പുതിയ ഡിസൈന്റെ ആശയം വെളിപ്പെടുത്തിയത്.

ഇഐസിഎംഎ 2023-ല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍ 452 മോഡലും പ്രദര്‍ശിപ്പിച്ചിരുന്നു.

ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന്റെ കണ്‍സെപ്റ്റ് മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചതെങ്കിലും ഇലക്ട്രിക് മോട്ടോര്‍ സൈക്കിളുകള്‍ വികസിപ്പിക്കുന്നതില്‍ എന്‍ഫീല്‍ഡ് വളരെയേറെ മുന്നേറിയിട്ടുണ്ടെന്നാണു സൂചന.

ഭാവിയെ മുന്നില്‍ കണ്ടാണ് ഇലക്ട്രിക് മോട്ടോര്‍ സൈക്കിളിന്റെ ആശയം അവതരിപ്പിച്ചതെന്നു റോയല്‍ എന്‍ഫീല്‍ഡ് പറഞ്ഞു.

ഇലക്ട്രിക് ഹിമാലയന്‍ മോട്ടോര്‍ സൈക്കിളില്‍ ഗോള്‍ഡന്‍ യുഎസ്ഡി ഫോര്‍ക്കുണ്ട്. ഇത് ഒരു പ്രധാന ഫീച്ചറാണ്. റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായിട്ടാണ് ഒരു ബൈക്കില്‍ ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

ഇലക്ട്രിക് ഹിമാലയന്‍ ബൈക്കിന്റെ മറ്റ് ഫീച്ചറുകളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2025-26-ല്‍ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ വിപണിയിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു.

Tags:    

Similar News