തിരിച്ചുകയറി രൂപ; 30 പൈസയുടെ നേട്ടം, ഓഹരി വിപണിയിലും മുന്നേറ്റം

Update: 2025-04-15 15:37 GMT

ഡോളറിനെതിരെ രൂപക്ക്‌ നേട്ടം. 30 പൈസയുടെ നേട്ടത്തോടെ 85.80 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഉയര്‍ന്ന നിലയില്‍ നിന്ന് ഡോളര്‍ തിരിച്ചിറങ്ങിയതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ് രൂപയ്ക്ക് തുണയായത്.

ഇന്ന് 85.85 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 58 പൈസയുടെ നഷ്ടത്തോടെ 86.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, ആറ് കറൻസികളുടെ ഒരു കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.02 ശതമാനം ഇടിഞ്ഞ് 99.38 എന്ന നിലയിലെത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 0.11 ശതമാനം ഇടിഞ്ഞ് ബാരലിന് 64.81 യുഎസ് ഡോളറിലെത്തി. 

ഓഹരി വിപണിയിൽ സെൻസെക്സ് 1,577.63 പോയിന്റ് അഥവാ 2.10 ശതമാനം ഉയർന്ന് 76,734.89 ൽ ക്ലോസ് ചെയ്തു,  നിഫ്റ്റി 500.00 പോയിന്റ് അഥവാ 2.19 ശതമാനം ഉയർന്ന് 23,328.55 ലെത്തി.

Tags:    

Similar News