ശബരിമല സീസണ്‍: കെഎസ്ആര്‍ടിസിയുടെ വരുമാനം 38.88 കോടി രൂപ

  • 64.25 ലക്ഷം പേരാണു കെഎസ്ആര്‍ടിസിയുടെ സേവനം ഉപയോഗിച്ചത്
  • പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ 1,37,000 ചെയിന്‍ സര്‍വീസുകളും, 34,000 ദീര്‍ഘ ദൂര സര്‍വീസുകളുമാണു ഓപ്പറേറ്റ് ചെയ്തത്
  • ജനുവരി 21 വരെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു

Update: 2024-01-20 09:45 GMT

ഇപ്രാവിശ്യം ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിക്ക് വരുമാനമായി ലഭിച്ചത് 38.88 കോടി രൂപ. ആകെ 64.25 ലക്ഷം പേരാണു കെഎസ്ആര്‍ടിസിയുടെ സേവനം ഉപയോഗിച്ചത്.

പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ 1,37,000 ചെയിന്‍ സര്‍വീസുകളും, 34,000 ദീര്‍ഘ ദൂര സര്‍വീസുകളുമാണു കെഎസ്ആര്‍ടിസി ശബരിമല സീസണില്‍ ഓപ്പറേറ്റ് ചെയ്തത്. ജനുവരി 20 വരെ ചെയിന്‍ സര്‍വീസുകളും ജനുവരി 21 വരെ ദീര്‍ഘദൂര സര്‍വീസുകളും ഉണ്ടായിരിക്കുമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.

2024 ജനുവരി 15ന് മകരജ്യോതി ദര്‍ശനം കഴിഞ്ഞ് അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതല്‍ ജനുവരി 16 ന് പുലര്‍ച്ചെ 3.30 മണി വരെ പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തി.

Tags:    

Similar News