സച്ചിന്‍ ഫണ്ട് ചെയ്യുന്ന കമ്പനി റോള്‍സ് റോയ്‌സുമായി കരാറില്‍ ഒപ്പുവച്ചു
- ജനുവരി 29 ന് ആസാദ് എന്‍ജിനീയറിംഗിന്റെ ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിലയായ 735.5 രൂപയിലെത്തി
- കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആസാദ് എന്‍ജിനീയറിംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്
- ആസാദ് എന്‍ജിനീയറിംഗ് കമ്പനിയിലെ നിക്ഷേപകനാണ് സച്ചിന്‍
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാദ് എന്‍ജിനീയറിംഗാണ് ബ്രിട്ടീഷ് കമ്പനിയായ റോള്‍സ് റോയ്‌സുമായി ഏഴ് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്.
ഇതേ തുടര്‍ന്ന് ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ ജനുവരി 29 ന് ആസാദ് എന്‍ജിനീയറിംഗിന്റെ ഓഹരി എക്കാലത്തെയും ഉയര്‍ന്ന നിലയായ 735.5 രൂപയിലെത്തി.
റോള്‍സ് റോയ്‌സ് നിര്‍മിക്കുന്ന മിലിട്ടറി എയര്‍ക്രാഫ്റ്റ് എന്‍ജിനുകള്‍ക്ക് ആവശ്യമായി വരുന്ന ഘടക വസ്തുക്കള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത് ആസാദ് എന്‍ജിനീയറിംഗായിരിക്കും.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആസാദ് എന്‍ജിനീയറിംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഈ കമ്പനിയിലെ നിക്ഷേപകനാണ് സച്ചിന്‍.
എയ്‌റോ സ്‌പേസ്, ഡിഫന്‍സ്, എനര്‍ജി, ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കുന്നതില്‍ മുന്‍നിരയിലുള്ള സ്ഥാപനമാണ് ആസാദ് എന്‍ജിനീയറിംഗ്.
ജനറല്‍ ഇലക്ട്രിക്, ഹണിവെല്‍ ഇന്റര്‍നാഷണല്‍, മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സീമെന്‍സ് എനര്‍ജി തുടങ്ങിയ കമ്പനികള്‍ ആസാദ് എന്‍ജിനീയറിംഗിന്റെ കസ്റ്റമേഴ്‌സില്‍ ഉള്‍പ്പെടുന്നവരാണ്.
