റോഡിൽ ഇനി കൂടുതൽ സുരക്ഷിതം ; പുതിയ ജിംബൽ ഹെഡ്‌ലൈറ്റ് സിസ്റ്റവുമായി ബിഎംഡബ്ല്യു

  • ജിംബൽ റെക്കോർഡിംഗ് സമയത്ത് വൈബ്രേഷൻ കുറയ്ക്കുകയും സ്ഥിരതയുള്ള ദൃശ്യങ്ങൾ ലഭിക്കാൻ ക്യാമറമാനെ സഹായിക്കുകയും ചെയ്യുന്നവയാണ്
  • ബിഎംഡബ്ല്യു അടുത്തിടെ സമർപ്പിച്ച പേറ്റൻ്റ് അപേക്ഷയിൽ ഭാവിയിൽ അവരുടെ മോട്ടോർസൈക്കിളുകളിൽ ജിംബൽ ഹെഡ്‌ലൈറ്റ് സിസ്റ്റം അവതരിപ്പിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി
  • ജിംബൽ ഹെഡ്‌ലൈറ്റ് സിസ്റ്റം ബൈക്കുകളുടെ മറ്റ് സുരക്ഷാ വശങ്ങളായ കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ് എന്നിവയും നിയന്ത്രിക്കുന്നു

Update: 2024-03-26 05:19 GMT

ക്യാമറകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ജിംബൽ, അത് റെക്കോർഡിംഗ് സമയത്ത് വൈബ്രേഷൻ കുറയ്ക്കുകയും സ്ഥിരതയുള്ള ദൃശ്യങ്ങൾ ലഭിക്കാൻ ക്യാമറമാനെ സഹായിക്കുകയും ചെയ്യുന്നവയാണ്.ഇപ്പോൾ ഈ ടെക്നോളജി ബിഎംഡബ്ല്യു അവരുടെ ബൈക്കുകളിലേക്കു കൊണ്ടുവരാൻ പോവുകയാണ്.ബിഎംഡബ്ല്യു അടുത്തിടെ സമർപ്പിച്ച പേറ്റൻ്റ് അപേക്ഷയിൽ ഭാവിയിൽ അവരുടെ മോട്ടോർസൈക്കിളുകളിൽ ജിംബൽ ഹെഡ്‌ലൈറ്റ് സിസ്റ്റം അവതരിപ്പിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി.ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ പേറ്റൻ്റ് വിശദാംശങ്ങൾ അനുസരിച്ച്, ഗിംബൽ ഹെഡ്‌ലൈറ്റ് 3-ആക്സിസ് സിസ്റ്റത്തിലാണ് ഘടിപ്പിക്കേണ്ടത്.ഈ രീതിയിൽ, ബൈക്ക് ഏത് ദിശയിലേക്ക് പോയാലും, ഹെഡ്ലൈറ്റ് എല്ലായ്പ്പോഴും റോഡിൽ സ്ഥിരമായി പ്രകാശിക്കും. ഇത് റൈഡർമാർക്ക് മെച്ചപ്പെട്ട രാത്രി കാഴ്ചയും സുരക്ഷയും നൽകും.കനത്ത ബ്രേക്കിംഗിൽ ബൈക്ക് കോണുകളിലേക്കോ പിച്ചുകളിലേക്കോ ചായുമ്പോൾ എൽഇഡി ഹെഡ്‌ലൈറ്റ് സ്ഥിരമായി നിലനിർത്തുക എന്നതാണ് ബിഎംഡബ്ല്യു സിസ്റ്റം ചെയ്യുന്നത്.ഈ മുഴുവൻ സിസ്റ്റവും നിയന്ത്രിക്കുന്നത് ഒരു ഇനേർഷ്യൽ മെഷർമെൻ്റ് യൂണിറ്റ് അല്ലെങ്കിൽ IMU ആണ്, ഇത് ബൈക്കുകളുടെ മറ്റ് സുരക്ഷാ വശങ്ങളായ കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് എബിഎസ് എന്നിവയും നിയന്ത്രിക്കുന്നു. ലൈറ്റിന്റെ ബീം ദിശയെ സഹായിക്കുമെന്ന് പറയപ്പെടുന്ന സിസ്റ്റത്തിനുള്ളിൽ ഒരു ക്യാമറയുടെ സാന്നിധ്യവും കാണപ്പെടുന്നു ഇതിലൂടെ മെച്ചപ്പെട്ട രാത്രി കാഴ്ച റൈഡർമാർക്കു ലഭിക്കുന്നു. കൂടാതെ കൂടുതൽ സുരക്ഷ നൽകാനും റോഡിലെ തടസ്സങ്ങൾ നേരത്തേ കണ്ടെത്താനും അപകടങ്ങൾ ഒഴിവാക്കാനും ബൈക്കിന്റെ ഈ ഹെഡ്‌ലൈറ്റ് സിസ്റ്റം ഡ്രൈവറെ സഹായിക്കുന്നു.ബിഎംഡബ്ല്യുവിൻ്റെ ഭാവി ജിഎസ് സീരീസ് മോഡലുകളിൽ ഈ ജിംബൽ ഹെഡ്‌ലൈറ്റ് സംവിധാനം അവതരിപ്പിക്കുമെന്നാണ് പ്രധീക്ഷിക്കുന്നത്.

Tags:    

Similar News