ഐപിഎല്ലില്‍ ശതകോടികള്‍ നിക്ഷേപിക്കാനൊരുങ്ങി സൗദി അറേബ്യ

  • ഐപിഎല്ലിനെ 3000 കോടി ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുകയാണ് ലക്ഷ്യം
  • 500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി ഭരണകൂടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്

Update: 2023-11-03 10:24 GMT

ഇന്ത്യയിലെ ജനകീയ കായിക ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ശതകോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ.

ഐപിഎല്ലിനെ 3000 കോടി ഡോളര്‍ മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുകയാണ് ലക്ഷ്യം. ആരാഞ്ഞ് അതിന്റെ സാധ്യതകള്‍ ആരാഞ്ഞ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയിലെത്തിയപ്പോള്‍ ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്.

ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കുകയാണെങ്കില്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ സൗദി ഭരണകൂടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് ഐപിഎല്ലിനെ വ്യാപിപ്പിക്കാനും സൗദി സഹകരിക്കുമെന്നാണ് ഓഫര്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും, യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗും പോലെ ഐപിഎല്ലിനെയും ഇതിലൂടെ മാറ്റിയെടുക്കാനാകുമെന്നാണ് സൗദി പറയുന്നത്. സൗദിയുടെ പ്രൊപ്പോസലിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ളത് ബിസിസിഐക്കാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷായാണ് ഇപ്പോള്‍ ബിസിസിഐയുടെ അധ്യക്ഷന്‍.

2008-ലാണ് ഐപിഎല്‍ ടൂര്‍ണമെന്റിനു തുടക്കമിട്ടത്. ക്രിക്കറ്റ് കളിക്കാര്‍ക്കു പുറമെ ടൂര്‍ണമെന്റിനു ജനകീയത കൈവരിക്കാന്‍ ബോളിവുഡ് താരങ്ങളെ സഹകരിപ്പിച്ചു കൊണ്ടു തുടങ്ങിയ ടൂര്‍ണമെന്റിന് ഇപ്പോള്‍ വന്‍ ജനപ്രീതിയാണുള്ളത്.

Tags:    

Similar News