നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡുമായി എസ്ബിഐ

  • മെട്രോ, ബസ്, വാട്ടര്‍ ഫെറി, പാര്‍ക്കിംഗ് തുടങ്ങിയ യാത്രാ അവശ്യങ്ങള്‍ക്ക് ഈ ഒരു കാര്‍ഡ് ഉപയോഗിക്കാം.

Update: 2023-09-09 05:16 GMT

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. റുപേയും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) സാങ്കേതികവിദ്യയുമാണ് നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡിന് പിന്തുണ നല്‍കുന്നത്. മെട്രോ, ബസ്, വാട്ടര്‍ ഫെറി, പാര്‍ക്കിംഗ് തുടങ്ങിയ യാത്രാ അവശ്യങ്ങള്‍ക്ക് ഈ ഒരു കാര്‍ഡ് ഉപയോഗിക്കാം. ഇതിനു പുറമെ റീട്ടെയില്‍, ഇ-കോമേഴ്‌സ് പണമടക്കലുകള്‍ക്കായും ഈ കാര്‍ഡ് ഉപയോഗിക്കാം.

ഉപഭോക്താക്കളുടെ ബാങ്കിംഗും ദൈനംദിന ജീവിതവും ലളിതമാക്കാനുള്ള ശ്രമങ്ങളാണ് തുടര്‍ച്ചയായി എസ്ബിഐ നടത്തുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാരെ പറഞ്ഞു. 2019 മുതല്‍ എസ്ബിഐ ട്രാന്‍സിറ്റ് ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് എന്‍സിഎംസി സേവനം ലഭ്യമാക്കുന്നുണ്ട്. സിറ്റി1 കാര്‍ഡ്, നാഗ്പൂര്‍ മെട്രോ മഹാ കാര്‍ഡ്, മുംബൈഎ1 കാര്‍ഡ്, സിംഗാര ചെന്നൈ കാര്‍ഡ് തുടങ്ങിയവ പുറത്തിറക്കിയിരുന്നു.

Tags:    

Similar News