2000 രൂപ: എസ്ബിഐക്ക് ലഭിച്ചത് 80,000 കോടി രൂപ

3.56 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്

Update: 2023-11-01 09:51 GMT

ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) ലഭിച്ചത് 80,886 കോടി രൂപ മൂല്യം വരുന്ന 2000 രൂപയുടെ കറന്‍സി നോട്ടുകള്‍. ഇതില്‍ 14,079 കോടി രൂപ എക്‌സ്‌ചേഞ്ചിലൂടെ ലഭിച്ചതാണ്. ബാക്കി വരുന്ന 66,807 കോടി രൂപ നിക്ഷേപമായും ലഭിച്ചു.

2023 സെപ്റ്റംബര്‍ 30 വരെ പ്രചാരത്തിലുള്ള 2000 രൂപയുടെ 96 ശതമാനം നോട്ടുകളും തിരികെ ലഭിച്ചെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചത്.

2023 മെയ് 19നാണ് പ്രചാരത്തിലുള്ള 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ 2000 നോട്ടുകളാണ് അപ്പോള്‍ പ്രചാരത്തിലുണ്ടായിരുന്നത്.

2000 രൂപയുടെ നോട്ടുകള്‍ ബാങ്ക് ശാഖയില്‍ മാറ്റിയെടുക്കാന്‍ 2023 ഒക്ടോബര്‍ ഏഴ് വരെ സൗകര്യമുണ്ടായിരുന്നു. ഇപ്പോഴും നോട്ട് മാറ്റിയെടുക്കാന്‍ സൗകര്യമുണ്ട് പക്ഷേ, ആര്‍ബിഐയുടെ ശാഖകളിലൂടെ മാത്രമാണ് എക്‌സ്‌ചേഞ്ച് ചെയ്യാന്‍ സൗകര്യമുള്ളത്.

Similar News