ഓഹരി നിക്ഷേപം വെറുതെയല്ല! 1994-ല്‍ ഓഹരിയില്‍ 500 രൂപ മുടക്കിയ വ്യക്തി ഇന്ന് ലക്ഷാധിപതി

  • 1994-ല്‍ 500 രൂപയ്ക്ക് സ്വന്തമാക്കിയ ഓഹരികളുടെ ഇന്നത്തെ വിപണി മൂല്യം 3.75 ലക്ഷം രൂപ
  • ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഒരു അഡൈ്വസറുടെ സഹായത്തോടെ ഡീമാറ്റാക്കി
  • 30 വര്‍ഷത്തിനിടെ ഓഹരി നല്‍കി റിട്ടേണ്‍ 750 മടങ്ങ്

Update: 2024-04-02 09:47 GMT

ഓഹരി നിക്ഷേപത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു സംഭവകഥയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്.

ചണ്ഡിഗണ്ഡിലാണ് സംഭവം നടന്നത്. പീഡിയാട്രിക് സര്‍ജനായ ഡോ. തന്‍മയ് മോട്ടിവാലക്ക് അദ്ദേഹത്തിന്റെ മുത്തച്ഛന്‍ വാങ്ങിയ ഓഹരികള്‍ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. അത് 1994-ല്‍ 500 രൂപയ്ക്ക് വാങ്ങിയതാണെന്നും തന്‍മയ് മോട്ടിവാലക്ക് മനസിലാക്കാന്‍ സാധിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കറ്റില്‍ ഓഹരിയുടെ വില രേഖപ്പെടുത്തിയിരുന്നു. അങ്ങനെയാണ് ഓഹരിയില്‍ നിക്ഷേപിച്ച തുകയെ കുറിച്ച് ധാരണ ലഭിച്ചത്. എസ്ബിഐയുടേതാണ് ഓഹരി.

എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഒരു പോസ്റ്റിലൂടെ ഇക്കാര്യം തന്‍മയ് മോട്ടിവാല ലോകത്തെ അറിയിക്കുകയും ചെയ്തു.

' എന്റെ മുത്തശ്ശിമാര്‍ 1994ല്‍ 500 രൂപ മൂല്യമുള്ള എസ്ബിഐ ഓഹരികള്‍ വാങ്ങിയിരുന്നു. അവര്‍ അത് മറന്നുപോയിരുന്നു. അവര്‍ എന്തിനാണ് ഇത് വാങ്ങിയതെന്നും അവര്‍ അത് കൈവശം വച്ചിട്ടുണ്ടോ എന്നും അവര്‍ക്ക് അറിയില്ലായിരുന്നു ' ഡോ. തന്‍മയ് മോട്ടിവാല കുറിച്ചു.

1994-ല്‍ 500 രൂപയ്ക്ക് സ്വന്തമാക്കിയ ഓഹരികളുടെ ഇന്നത്തെ വിപണി മൂല്യം 3.75 ലക്ഷം രൂപയാണെന്ന് തിട്ടപ്പെടുത്തി. ഇന്ന് 3.75 ലക്ഷം രൂപ വലിയ തുകയായി ആരും കണക്കാക്കില്ല. പക്ഷേ, 30 വര്‍ഷത്തിനിടെ ഓഹരി നല്‍കി റിട്ടേണ്‍ 750 മടങ്ങാണെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി ഡോ. തന്‍മയ് പറഞ്ഞു.

ഓഹരി ഇപ്പോള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഒരു അഡൈ്വസറുടെ സഹായത്തോടെ ഡീമാറ്റാക്കി ഡോ. തന്‍മയ് മാറ്റിയെടുത്തു.

Tags:    

Similar News