എസ്ബിഐയുടെ യുപിഐ സേവനം നവം.26-ന് തടസപ്പെടും
ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍, യോനോ, യോനോ ലൈറ്റ്, എടിഎം സേവനം തടസപ്പെടില്ല
നവംബര്‍ 26 ഞായറാഴ്ച എസ്ബിഐയുടെ യുപിഐ സേവനം തടസപ്പെടുമെന്ന് ബാങ്ക് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. കുറച്ചു നേരത്തേയ്ക്കായിരിക്കും തടസപ്പെടുകയെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍, യോനോ, യോനോ ലൈറ്റ്, എടിഎം സേവനം തടസപ്പെടില്ലെന്നും അറിയിച്ചിട്ടുണ്ട്.
— State Bank of India (@TheOfficialSBI) November 25, 2023