ഇന്ത്യയിൽ നിന്നും യു എസിലേക്കുള്ള സ്മാർട്ട് ഫോൺ കയറ്റുമതി മൂല്യത്തിൽ ആറിരട്ടി വർദ്ധനവ്

  • സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിന്ന് യു എസിലേക്ക് 4.7 മില്യൺ ഡോളർകയറ്റുമതി
  • കഴിഞ്ഞ വര്ഷം 284.6 മില്യൺ കയറ്റുമതി

Update: 2023-10-09 07:21 GMT

ഇന്ത്യയിൽ നിന്നും സ്മാർട്ട്‌ ഫോണുകൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് യു എസിലേക്കെന്നു സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വർഷം, ഏപ്രിൽ - ജൂലൈ മാസങ്ങളിൽ 4.7 മില്യൺ ഡോളർ മൂല്യമുള്ള സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ നിന്ന് യു എസിലേക്ക് കയറ്റുമതി ചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ  ആറിരട്ടിയാണ്യു എസ് കൂടാതെ മറ്റു രാജ്യങ്ങളിലേക്കും സ്മാർട്ട്‌ ഫോൺ കയറ്റുമതി ചെയ്യുന്നുണ്ട്. യു എ ഇ യിലേക്ക് കയറ്റുമതി 836 മില്യൺ ഡോളറും നെതർ ലാന്റിലേക്ക് 379 മില്യൺ ഡോളറും കയറ്റുമതി ചെയ്തു. യു കെ( 336 മില്യൺ ഡോളർ ), ഇറ്റലി( 246 മില്യൺ ഡോളർ ), ചെക് റിപ്പബ്ലിക് ( 230 മില്യൺ ഡോളർ ) എന്നിവ കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ്.

2022- 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ കയറ്റുമതി ഏകദേശം 11 മില്യൺ ഡോളർ ആയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ - ജൂലൈ കാലയളവിൽ കയറ്റു മതി മുൻവർഷത്തേക്കാൾ ഇരട്ടിയായി.

കേന്ദ്ര സർക്കാരിന്റെ പ്രോഡക്റ്റ് ലിങ്ക്ഡ് ഇൻസെന്റീവ് ( പി എൽ ഐ ) പദ്ധതി പ്രഖ്യാപിച്ചത് സ്മാർട്ട്ഫോൺ കയറ്റുമതി വർധനവിനു ഒരു കാരണമായി. ഐടി ഹാർഡ്‌വെയർ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) സ്‌കീം എന്ന് വിളിക്കുന്ന ഈ പദ്ധതി കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു കൂടാതെ ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇന്ത്യയിൽ ഉത്പാദനം ആരംഭിച്ചതും ഇന്ത്യ സ്മാർട്ട്ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്ര മായി മാറുന്നതിനു വലിയ രീതിയിൽ സ്വാധീനിച്ചു.

Tags:    

Similar News