മേട്ടുപ്പാളയം-ഊട്ടി-കൂണൂര്‍-ഊട്ടി ടോയ് ട്രെയിന്‍ മാര്‍ച്ച് 29 മുതല്‍

  • നീലഗിരി മലനിരകളിലൂടെ നടത്തുന്ന സുന്ദരമായ യാത്രയാണ് ടോയ് ട്രെയിന്‍ സര്‍വീസ്
  • വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂണൂര്‍-ഊട്ടി റൂട്ടില്‍ ട്രെയിന്‍ ഓടിക്കും
  • മേട്ടുപ്പാളയത്തുനിന്നും ഏകദേശം 5 മണിക്കൂറോളമെടുത്ത് 46 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണു ടോയ് ട്രെയിന്‍ ഊട്ടിയിലെത്തുക

Update: 2024-03-23 10:37 GMT

ഇപ്രാവിശ്യം വേനലവധിക്കാലം അടിച്ചു പൊളിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഊട്ടിയിലേക്ക് ടിക്കറ്റെടുക്കാവുന്നതാണ്.

ദക്ഷിണ റെയില്‍വേയുടെ സേലം ഡിവിഷന്‍ മാര്‍ച്ച് 29 മുതല്‍ ജുലൈ 1 വരെ ടോയ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുകയാണ്.

മേട്ടുപ്പാളയം-ഊട്ടി-കൂണൂര്‍-ഊട്ടി റൂട്ടിലാണ് സര്‍വീസ്. സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഈ സര്‍വീസ് ആരംഭിക്കുന്നത്. മേട്ടുപ്പാളയത്തുനിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. കൂണൂര്‍, വെല്ലിംഗ്ടണ്‍, ലവ് ഡെയ്ല്‍ ഉള്‍പ്പെടെ നിരവധി ഹില്‍ സ്റ്റേഷനുകളിലൂടെയാണ് ട്രെയിന്‍ കടന്നു പോകുന്നത്. മണിക്കൂറില്‍ 10.4 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. 206 പാലങ്ങള്‍, 16 ഗുഹകള്‍ എന്നിവയിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്.

വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂണൂര്‍-ഊട്ടി റൂട്ടില്‍ ട്രെയിന്‍ ഓടിക്കും.

വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മേട്ടുപ്പാളയം-ഊട്ടി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഊട്ടി-മേട്ടുപ്പാളയം പ്രത്യേക സര്‍വീസും ഉണ്ടാകും.

മേട്ടുപ്പാളയത്തുനിന്നും ഏകദേശം 5 മണിക്കൂറോളമെടുത്ത് 46 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണു ടോയ് ട്രെയിന്‍ ഊട്ടിയിലെത്തുക.

സാധാരണയായി വേനലവധിക്കാലത്ത് ഇവിടെ സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. നീലഗിരി മലനിരകളിലൂടെ നടത്തുന്ന സുന്ദരമായ യാത്രയാണ് ടോയ് ട്രെയിന്‍ സര്‍വീസ്. ഈ മൗണ്ടന്‍ ട്രെയിന്‍ സര്‍വീസിന് യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ചിട്ടുണ്ട്.

Tags:    

Similar News