അംബേദ്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും
- 404.35 കോടി രൂപ ചെലവഴിച്ചാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്
- ' സ്റ്റാച്യു ഓഫ് സോഷ്യല്‍ ജസ്റ്റിസ് ' എന്നാണ് ഈ പ്രതിമയ്ക്ക് നല്‍കിയിരിക്കുന്ന വിശേഷണം
- അമരാവതിയിലെ അംബേദ്കര്‍ സ്മൃതി വനത്തിലെ 81 അടി പീഠത്തിലാണ് 206 അടി ഉയരമുള്ള ശില്‍പം സ്ഥാപിച്ചിരിക്കുന്നത്
ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്കറുടെ ഏറ്റവും ഉയരമേറിയ പ്രതിമയാണ് ഇന്ന് വൈകുന്നേരം ആറിന് അനാച്ഛാദനം ചെയ്യുന്നത്.
' സ്റ്റാച്യു ഓഫ് സോഷ്യല്‍ ജസ്റ്റിസ് ' എന്നാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ പ്രതിമയ്ക്ക് നല്‍കിയിരിക്കുന്ന വിശേഷണം.
206 അടി ഉയരമുള്ളതാണ് അംബേദ്കറിന്റെ പ്രതിമ. അമരാവതിയിലെ അംബേദ്കര്‍ സ്മൃതി വനത്തിലെ 81 അടി പീഠത്തിലാണ് ശില്‍പം സ്ഥാപിച്ചിരിക്കുന്നത്.
404.35 കോടി രൂപ ചെലവഴിച്ചാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഗുജറാത്തില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയാണ്. 597 അടി ഉയരമാണ് ഈ പ്രതിമയ്ക്കുള്ളത്.
