ഇന്‍ഫോസിസിലെ സുധ മൂര്‍ത്തിയുടെ ഓഹരി പങ്കാളിത്തം എത്ര ?

  • ഇന്‍ഫോസിസിന്റെ വിപണി മൂല്യം 6.69 ലക്ഷം കോടി രൂപ
  • നാരായണ മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ 1.66 കോടി ഓഹരികളുണ്ട്
  • ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണാണ് സുധ മൂര്‍ത്തി

Update: 2024-03-09 07:09 GMT

ലോക വനിതാ ദിനത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സുധ മൂര്‍ത്തിയുടെ ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തിലും താഴെ. സമീപകാലത്ത് കമ്പനി ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യമുള്ളത്.

ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണായ സുധ മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ ആകെ 0.83 ശതമാനം ഓഹരിയാണുള്ളത്. ഭര്‍ത്താവ് എന്‍.ആര്‍. നാരായണ മൂര്‍ത്തിയാണ് ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍.

കമ്പനിയുടെ നിലവിലെ ഓഹരി വില അനുസരിച്ച്, ഇന്‍ഫോസിസില്‍ സുധ മൂര്‍ത്തി വഹിക്കുന്ന ഓഹരി മൂല്യം ഏകദേശം 5,600 കോടി രൂപയാണ്.

3.45 കോടി ഓഹരികള്‍ സുധ മൂര്‍ത്തിക്ക് സ്വന്തമായുണ്ട്.

ബിഎസ്ഇയില്‍ മാര്‍ച്ച് 7 ന് വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ ഇന്‍ഫോസിസിന്റെ ഓഹരി വില 1616.95 രൂപയായിരുന്നു.

സുധ മൂര്‍ത്തിയുടെ ഭര്‍ത്താവ് നാരായണ മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ 1.66 കോടി ഓഹരികളുണ്ട്. ഇതിന്റെ മൂല്യം 2691 കോടി രൂപയോളം വരും.

നിലവില്‍ ഇന്‍ഫോസിസിന്റെ വിപണി മൂല്യം 6.69 ലക്ഷം കോടി രൂപയാണ്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. ഒന്നാം സ്ഥാനം ടിസിഎസ്സിനാണ്. 14.6 ലക്ഷം കോടി രൂപയാണ് ടിസിഎസ്സിന്റെ വിപണി മൂല്യം.

Tags:    

Similar News