പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി സ്വിഗ്ഗി

  • നീക്കം നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടെന്ന് സൂചന
  • 2023 ഏപ്രിലില്‍ ഏതാനും കസ്റ്റമേഴ്‌സില്‍ നിന്ന് സ്വിഗ്ഗി 2 രൂപ നോമിനല്‍ ഫീസ് ഈടാക്കിയിരുന്നു
  • ഈ വര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുകയാണു ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി

Update: 2024-01-23 08:48 GMT

പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി സ്വിഗ്ഗി

നീക്കം നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടെന്ന് സൂചന

ഈ വര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുകയാണു ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി. ഈ സാഹചര്യത്തില്‍ നഷ്ടം കുറയ്ക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് ഇതിനെ വിപണി വിദഗ്ധര്‍ കണക്കാക്കുന്നത്.

നിലവില്‍ അഞ്ച് രൂപയാണ് പ്ലാറ്റ്‌ഫോം ഫീസ്. ഇത് 10 രൂപയായി വര്‍ധിപ്പിക്കാനാണു തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒരു ചെറിയ വിഭാഗം ഉപയോക്താക്കളിലായിരിക്കും സ്വിഗ്ഗി ഫീസ് വര്‍ധന പരീക്ഷിക്കുന്നത്. പിന്നീട് എല്ലാ കസ്റ്റമേഴ്‌സിലേക്കും ഫീസ് വര്‍ധന വ്യാപിപ്പിക്കുമെന്നാണു സൂചന.

2023 ഏപ്രിലില്‍ ഏതാനും കസ്റ്റമേഴ്‌സില്‍ നിന്ന് സ്വിഗ്ഗി 2 രൂപ നോമിനല്‍ ഫീസ് ഈടാക്കിയിരുന്നു. പിന്നീട് അത് എല്ലാ കസ്റ്റമേഴ്‌സില്‍ നിന്നും ഈടാക്കാനും തുടങ്ങി.

Tags:    

Similar News