ഇന്ത്യ-ഇഎഫ്ടിഎ കരാര്‍: സ്വിസ് വാച്ചുകളും ചോക്ലേറ്റുകളും ഇനി കുറഞ്ഞ വിലയില്‍ ലഭ്യമാകും

  • കരാര്‍ പ്രാബല്യത്തില്‍ വരാന്‍ ഒരു വര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്
  • ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്
  • 16 വര്‍ഷം, 21 ഔപചാരിക റൗണ്ട് ചര്‍ച്ച എന്നിവയ്ക്കു ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്

Update: 2024-03-11 06:04 GMT

യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായി (ഇഎഫ്ടിഎ) ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ടതോടെ ഉയര്‍ന്ന നിലവാരമുള്ള വാച്ചുകള്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, ക്ലോക്കുകള്‍ തുടങ്ങിയവ ഇനി ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

ഐസ് ലാന്‍ഡ്, നോര്‍വേ, ലിക്ടണ്‍സ്റ്റീന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന കൂട്ടായ്മയാണ് ഇഎഫ്ടിഎ.

2023 മാര്‍ച്ച് 10-നാണ് കരാര്‍ ഒപ്പുവച്ചത്. ഏകദേശം 8.2 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കരാര്‍ 15 വര്‍ഷത്തേയ്ക്കാണ്. 10 ലക്ഷം തൊഴിലവസരങ്ങള്‍ കരാറിലൂടെ സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു.

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇഎഫ്ടിഎ രാജ്യങ്ങള്‍ക്ക് സ്വിസ് വാച്ചുകള്‍, ചോക്ലേറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് തീരുവയില്ലാതെ എത്തിക്കാനാകും.

കരാര്‍ പ്രാബല്യത്തില്‍ വരാന്‍ ഒരു വര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

16 വര്‍ഷം, 21 ഔപചാരിക റൗണ്ട് ചര്‍ച്ച എന്നിവയ്ക്കു ശേഷമാണ് കരാറില്‍ ഇരു കൂട്ടരും ഒപ്പുവച്ചത്.

സ്വിസ് പഴങ്ങള്‍, പ്രോസസ്ഡ് ഫുഡ്, സ്മാര്‍ട്ട്‌ഫോണ്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, ഓയില്‍, മധുരങ്ങള്‍, വസ്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറയും.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. വാച്ചുകള്‍, ഓയില്‍, ചോക്ലേറ്റ്, സ്വര്‍ണം, യന്ത്രം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവയാണു സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും പ്രധാനമായും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

Tags:    

Similar News