'മികച്ച കരിയർ സ്വന്തമാക്കാം' ; ടാൽറോപ്പും സ്റ്റെയ്പ്പും ചേർന്ന് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു

Update: 2025-04-26 07:25 GMT

പ്രമുഖ സ്റ്റാർട്ടപ്പായ ടാൽറോപ്പും സ്റ്റെയ്പ്പും ചേർന്ന് കുട്ടികൾക്കായി സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 5 മുതൽ 11 വരെ നിലമ്പൂരിലെ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ടാൽറോപ്പിന്റെ ടെക്കീസ് ​​പാർക്കിൽ നടക്കുന്ന സെമിനാറിൽ 7 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 11,999 രൂപ (താമസം ,ഭക്ഷണം ഉൾപ്പെടെ )

കുട്ടികളിൽ ശാസ്ത്രീയവും സാങ്കേതികവുമായ അഭിരുചി വളർത്തുന്നതിനായി, അഗ്രിടെക്, ഫുഡ് ടെക്‌നോളജി, സ്‌പേസ് ടെക്‌നോളജി, ഫിലിം മേക്കിംഗ്, ആർക്കിടെക്ചർ തുടങ്ങിയ മേഖലകളിൽ ക്ലാസുകൾ ഉണ്ടായിരിക്കും. ഇതിലൂടെ, ഐടി, എഐ, കൃഷി, സിനിമ, ആർക്കിടെക്ചർ, പുനരധിവാസം, റോബോട്ടിക്‌സ്, ഫുഡ് ടെക്‌നോളജി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കുട്ടികൾക്ക് വിദഗ്ധരിൽ നിന്ന് നേരിട്ട് അറിവ് നേടാനും, തങ്ങളുടെ അഭിരുചിയും കഴിവുകളും വികസിപ്പിക്കാനും അവസരം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക: 8590137383, 7012986768 

Tags:    

Similar News