ചൈനയോട് ചേര്‍ന്ന് യുഎസ്; താരിഫ് 10 ശതമാനം കുറച്ചു
ഉക്രെയ്ന്‍ യുദ്ധം സംബന്ധിച്ച് ചൈനയും അമേരിക്കയും ഒരുമിച്ച് തീരുമാനങ്ങളെടുക്കും
ചൈനക്കെതിരായ നിലപാട് യുഎസ് മയപ്പെടുത്തുന്നു. ബെയ്ജിംഗിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന 57 ശതമാനം തീരുവ 47 ശതമാനക്കി ഡൊണാള്‍ഡ്് ട്രംപ് കുറച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ അപൂര്‍വ്വ ധാതുക്കളുമായി ബന്ധപ്പെട്ട കരാറുണ്ടായെന്നും റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയയിലെ ബുസാനില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചതിന്
പിന്നാലെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു വര്‍ഷത്തെ വ്യാപാര കരാറിലാണ് അപൂര്‍വ്വ ധാതുക്കളുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. അപൂര്‍വ്വ ധാതുക്കളുടെ കാര്യത്തില്‍ ഇനി അമേരിക്കയുടെ മുന്നില്‍ തടസങ്ങളില്ലെന്നും ട്രംപ് പറഞ്ഞു.
വിസ്മയകരമായ കൂടിക്കാഴ്ചയെന്നാണ് ഷീയെ കണ്ടതിനെ ട്രംപ് വിശേഷിപ്പിച്ചത്.ബൂസാനില്‍ അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. നിരവധി തീരുമാനങ്ങള്‍ എടുത്തതായാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ചത്. പുതിയ പ്രഖ്യാപനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.
അമേരിക്കയില്‍ നിന്ന് സൊയാബീന്‍ ഇറക്കുമതി ചെയ്യാന്‍ ചൈന തയ്യാറാണ്. ഉക്രെയ്ന്‍ യുദ്ധം സംബന്ധിച്ച് ചൈനയും അമേരിക്കയും ഒരുമിച്ച് തീരുമാനങ്ങളെടുക്കുമെന്നും ട്രംപ് പ്രതികരിച്ചു.
അടുത്ത വര്‍ഷം ഏപ്രിലില്‍ ട്രംപ് ചൈന സന്ദര്‍ശിക്കുമെന്നും ഷി ജിന്‍പിംഗ് അതിന് ശേഷം അമേരിക്ക സന്ദര്‍ശിക്കുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്. കൂടിക്കാഴ്ചയെക്കുറിച്ച് പൂര്‍ണ തൃപ്തിയാണ് ട്രംപ് രേഖപ്പെടുത്തിയത്.
