30 ലക്ഷം കോടിയില്‍ തൊട്ട് ടാറ്റ ഗ്രൂപ്പ്
- ഫെബ്രുവരി 6 നാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്
- ടാറ്റ ഗ്രൂപ്പിന്റെ 24 കമ്പനികളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്
- ടാറ്റ എല്‍ക്‌സി, ടാറ്റ കെമിക്കല്‍സ് എന്നിവ ഈ വര്‍ഷം ഇതുവരെ 10 ശതമാനത്തിലധികം ഇടിഞ്ഞു
വിപണി മൂല്യം 30 ലക്ഷം കോടി രൂപ പിന്നിടുന്ന ഇന്ത്യയിലെ ആദ്യ ബിസിനസ് ഗ്രൂപ്പായി ടാറ്റ ഗ്രൂപ്പ് മാറി.
ഫെബ്രുവരി 6 നാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ഇന്ത്യന്‍ ഹോട്ടല്‍സ് തുടങ്ങിയ ഓഹരികളില്‍ നിക്ഷേപകര്‍ പ്രകടിപ്പിച്ച താല്‍പര്യമാണു ടാറ്റ ഗ്രൂപ്പിന്റെ മൂല്യം പുതിയ ഉയരങ്ങളിലെത്താന്‍ കാരണമായത്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് 2024 ല്‍ ഇതുവരെയായി 9 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് 20 ശതമാനത്തിലധികമാണ് മുന്നേറിയത്. ടാറ്റ പവര്‍ 18 ശതമാനവും ഇന്ത്യന്‍ ഹോട്ടല്‍സ് 16 ശതമാനവും ഈ വര്‍ഷം നേട്ടമുണ്ടാക്കി.
ടാറ്റ ഗ്രൂപ്പിന്റെ 24 കമ്പനികളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, തേജസ് നെറ്റ്‌വര്‍ക്ക്, ടാറ്റ എല്‍ക്‌സി, ടാറ്റ കെമിക്കല്‍സ് എന്നിവ ഈ വര്‍ഷം ഇതുവരെ 10 ശതമാനത്തിലധികം ഇടിഞ്ഞു. ടാറ്റ ഗ്രൂപ്പില്‍ ശേഷിക്കുന്ന കമ്പനികളുടെ ഓഹരികള്‍ 1 - 5 ശതമാനം വരെ നേട്ടമുണ്ടാക്കി.