ടാറ്റ മോട്ടോഴ്സ് ഓണം ഓഫറുകള്‍ കേരളത്തില്‍ അവതരിപ്പിച്ചു
- ആള്‍ട്രോസ് ലൈനപ്പില്‍ എക്‌സ്എം, എക്‌സ്എം(എസ്) എന്നീ രണ്ട് പുതിയ വേരിയന്റുകളും ടാറ്റ അവതരിപ്പിച്ചു
- ഐസിഇ, ഇവി ശ്രേണിയിലുള്ള കാറുകള്‍ക്കും എസ് യുവികള്‍ക്കും 80,000 രൂപ വരെയുള്ള ഓഫറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്
ടാറ്റ മോട്ടോഴ്‌സ് ഓണാഘോഷത്തോടനുബന്ധിച്ചു പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഐസിഇ, ഇവി ശ്രേണിയിലുള്ള കാറുകള്‍ക്കും എസ് യുവികള്‍ക്കും 80,000 രൂപ വരെയുള്ള ഓഫറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
വാങ്ങല്‍ പ്രക്രിയ സുഗമമാക്കിക്കൊണ്ട്, ടാറ്റ മോട്ടോഴ്സ് മുന്‍നിര പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യ, പ്രാദേശിക ഫിനാന്‍ഷ്യര്‍മാരുമായും സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ഓണ്‍-റോഡ് ഫണ്ടിംഗ്, ഇഎംഐ ഹോളിഡേ തുടങ്ങിയ ആകര്‍ഷകമായ ഫിനാന്‍സ് ഓപ്ഷനുകള്‍ ലഭ്യമാക്കുന്നുണ്ട്.
ആള്‍ട്രോസ് ലൈനപ്പില്‍ എക്‌സ്എം, എക്‌സ്എം(എസ്) എന്നീ രണ്ട് പുതിയ വേരിയന്റുകളും ടാറ്റ അവതരിപ്പിച്ചു. 6.90, 7.35 ലക്ഷം രൂപയാണു യഥാക്രമം കൊച്ചിയിലെ എക്‌സ് ഷോറൂം വില.
മുഴുവന്‍ ഇവികള്‍ക്കും (നെക്സണ്‍ ഇവി, ടിയാഗോ ഇവി, ടിഗോര്‍ ഇവി) ശക്തമായ ഡിമാന്‍ഡ് ഉണ്ട്. കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, എളുപ്പത്തിലുള്ള പ്രവര്‍ത്തനക്ഷമത, ആസ്വാദ്യകരമായ ഡ്രൈവിംഗ്, പരിസ്ഥിതിക്ക് ഗുണകരമാകുന്ന സീറോ എമിഷന്‍ എന്നിങ്ങനെയുള്ള ഇവികളുടെ പ്രയോജനങ്ങള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നു ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി മാര്‍ക്കറ്റിംഗ്, സെയില്‍സ്, സര്‍വീസ് സ്ട്രാറ്റജി ഹെഡ് വിവേക് ശ്രീവത്സ പറഞ്ഞു.
