ടാറ്റ ടെക്‌നോളജീസുമായി സംയുക്ത സംരംഭത്തിനൊരുങ്ങി ബിഎംഡബ്ല്യു
- ഇന്ന് (ഏപ്രില്‍ 2) രാവിലെ 10.17ന് ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ ടാറ്റ ടെക്‌നോളജീസിന്റെ ഓഹരി വില 5.82 ശതമാനം ഉയര്‍ന്ന് 1,111.10 രൂപയിലെത്തി
- പുതിയ കമ്പനിയിൽ ഇരു കമ്പനികള്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും
- ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമാണ് ടാറ്റ ടെക്‌നോളജീസ്
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവുമായി സംയുക്ത സംരംഭത്തിലേര്‍പ്പെട്ടതിനു ശേഷം ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഓഹരികള്‍ മുന്നേറി.
ഉപഭോക്താക്കള്‍ക്ക് മികച്ച ഡിജിറ്റല്‍ അനുഭവങ്ങള്‍ നല്‍കാന്‍ സംയുക്ത സംരംഭം ബിഎംഡബ്ല്യു ഗ്രൂപ്പിനെ സഹായിക്കുമെന്നു ടാറ്റ ടെക്‌നോളജീസ് അറിയിച്ചു.
ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ഡാഷ്‌ബോര്‍ഡ് സിസ്റ്റം എന്നിവ ഉള്‍പ്പെടെ വിവിധ ഫീച്ചറുകള്‍ക്കായി ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്യുന്നതില്‍ ഈ സംയുക്ത സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കും.
ഇരു കമ്പനികള്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും (50 ശതമാനം ഓഹരി) സംയുക്ത സംരംഭത്തില്‍ ഉണ്ടായിരിക്കുക.
ഇന്ന് (ഏപ്രില്‍ 2) രാവിലെ 10.17ന് ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ ടാറ്റ ടെക്‌നോളജീസിന്റെ ഓഹരി വില 5.82 ശതമാനം ഉയര്‍ന്ന് 1,111.10 രൂപയിലെത്തി. ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമാണ് ടാറ്റ ടെക്‌നോളജീസ്.
ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, ഹെവി മെഷിനറി നിര്‍മാതാക്കള്‍ക്ക് എഞ്ചിനീയറിംഗ്, ടെക്‌നോളജി സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കി വരുന്നു.
