മസ്‌ക്-പിയൂഷ് ഗോയല്‍ കൂടിക്കാഴ്ച അടുത്തയാഴ്ച

ഇന്ത്യയില്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാനുള്ള ടെസ്‌ലയുടെ പദ്ധതികളെ കുറിച്ചായിരിക്കും ചര്‍ച്ച ചെയ്യുകയെന്നാണു സൂചന

Update: 2023-11-09 10:39 GMT

ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി അടുത്തയാഴ്ച യുഎസ്സില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാനുള്ള ടെസ്‌ലയുടെ പദ്ധതികളെ കുറിച്ചായിരിക്കും ഇരുവരും ചര്‍ച്ച ചെയ്യുകയെന്നാണു സൂചന.

ഇന്ത്യയുടെ ഇലക്ട്രോണിക് വെഹിക്കിള്‍ (ഇവി) നയം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു.

രാജ്യത്ത് ടെസ്‌ലയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് 2024 ജനുവരിയോടെ ആവശ്യമായ അനുമതികള്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായിട്ടാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്.

2024 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതിഥിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ യുഎസ് കമ്പനിയായ ടെസ്‌ല ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്ന പ്രഖ്യാപനം കൂടി നടത്തുകയാണെങ്കില്‍ അത് വന്‍ നേട്ടമാകുമെന്ന വിലയിരുത്തല്‍ നരേന്ദ്ര മോദി സര്‍ക്കാരിനുണ്ട്.

Tags:    

Similar News