ഫയറല്ല, വൈൽഡ് ഫയർ ! 1000 കോടി തൂക്കി പുഷ്പ 2

Update: 2024-12-12 07:11 GMT

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 1000 കോടി കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പുഷ്പ 2. 

റിലീസായി 6 ദിനം കൊണ്ടാണ് 'പുഷ്പ' രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിനകം 1002 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യഭാഗത്തിന്റെ മുഴുവന്‍ കളക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി. 

 ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

അടുത്തകാലത്തായി ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഹൈപ്പുമായാണ് അല്ലു അർജുൻ നായകനായ ഈ ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം തന്നെ മുന്നൂറ് കോടിയിലധികം രൂപയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. ഇത് തന്നെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റെക്കോർഡ് കളക്ഷനുകളിൽ ഒന്നാണ്. തെലുങ്കിനേക്കാള്‍ ഹിന്ദി പതിപ്പാണ് ആരാധകര്‍ കൂടുതല്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമാണ്. 

Tags:    

Similar News