തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിസംബറില്‍ പറന്നത് 4 ലക്ഷം പേര്‍

  • 2023 ഡിസംബറില്‍ പറന്നത് 4.14 ലക്ഷം യാത്രക്കാര്‍
  • 2022 ല്‍ 33 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്
  • 2023-ല്‍ മൊത്തം 41.48 ലക്ഷം യാത്രക്കാരും സഞ്ചരിച്ചു

Update: 2024-01-12 10:43 GMT

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 2023 ഡിസംബറില്‍ പറന്നത് 4.14 ലക്ഷം യാത്രക്കാര്‍. ഇതില്‍ 2.42 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 1.72 പേര്‍ അന്താരാഷ്ട്ര യാത്രക്കാരുമാണെന്ന് അധികൃതര്‍ അറിയിച്ചു.

2022 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ഡിസംബറില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.

2022 ല്‍ 33 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സഞ്ചരിച്ചത്. 2023-ല്‍ മൊത്തം 41.48 ലക്ഷം യാത്രക്കാരും സഞ്ചരിച്ചു.

Tags:    

Similar News