ട്രംപ് മലേഷ്യയില്‍; ചൈന-യുഎസ് വ്യാപാര കരാര്‍ ഉടനെന്ന് സൂചന
യുഎസ്-ചൈന വ്യാപാര ചര്‍ച്ചകള്‍ ഫലപ്രദം
ഡൊണാള്‍ഡ് ട്രംപ് മലേഷ്യയിലെത്തി. ചൈന-യുഎസ് വ്യാപാര കരാര്‍ ഉടനുണ്ടാവുമെന്ന് സ്‌കോട്ട് ബെസെന്റ്. ഷീ ജിന്‍ പിങുമായുള്ള കൂടികാഴ്ചയ്ക്ക് എല്ലാം തയ്യാറെന്നും പരാമര്‍ശം.
ഞായറാഴ്ചയാണ് ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ട്രംപ് മലേഷ്യയിലെത്തിയത്. ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ദക്ഷിണ കൊറിയയില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രെഷറി സെക്രട്ടറി ബെസെന്റിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
ചൈനീസ് വൈസ് പ്രസിഡന്റ് ഹെ ലൈഫെങും യുഎസ് വ്യാപാര പ്രതിനിധി ജാമിസണും തമ്മിലുള്ള കൂടികാഴ്ച മലേഷ്യയില്‍നടന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ടിക് ടോക്ക്, അപൂര്‍വ്വ ധാതുക്കള്‍, ഉഭയകക്ഷി ബന്ധം എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ചര്‍ച്ച വിജയകരമായിരുന്നു.
നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഇരുപക്ഷവും ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് ട്രെഷറി സെക്രട്ടറി വ്യക്തമാക്കി. അതേസമയം 5 ദിവസമാണ് ട്രംപ് ഏഷ്യയിലുണ്ടാവുക. ഷിയോട് ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്, അദ്ദേഹത്തിനും ധാരാളം പറയാനുണ്ടാവും- എന്നാണ് യാത്ര തിരിക്കുന്ന സമയത്ത് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, കൂടിക്കാഴ്ച നടക്കുമോയെന്ന കാര്യം ചൈന സ്ഥിരീകരിച്ചിട്ടില്ല.
