ട്രംപ്-പുടിന്‍ കൂടിക്കാഴ്ച യുഎഇയില്‍

ചര്‍ച്ചയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കണമെന്ന് സെലന്‍സ്‌കി

Update: 2025-08-08 12:24 GMT

ഉക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ട്രംപ്-പുടിന്‍ കൂടിക്കാഴ്ച ഉടന്‍. ഇരു നേതാക്കളുടേയും കൂടിക്കാഴ്ച യുഎഇയില്‍ നടക്കും.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് യുഎഇ വേദിയാകുമെന്ന് റഷ്യന്‍ വൃത്തങ്ങളാണ് അറിയിച്ചത്. പുടിനും ഉക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കിയും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമേ പുടിനുമായുള്ള ചര്‍ച്ചയ്ക്ക് ട്രംപ് തയ്യാറാകൂ എന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്.

സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടി പങ്കെടുക്കണമെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ബുധനാഴ്ച മോസ്‌കോയില്‍ വച്ച് മൂന്ന് മണിക്കൂര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതായി പുടിന്‍ സ്ഥിരീകരിച്ചത്. 

Tags:    

Similar News