ബ്രിക്‌സിനെതിനെതിരെ ഭീഷണിയുമായി ട്രംപ്; അധിക നികുതി ഈടാക്കുമെന്ന് മുന്നറിയിപ്പ്

യുഎസ് വിരുദ്ധ നയങ്ങള്‍ ഉണ്ടായാല്‍ അവര്‍ക്കെതിരെ 10ശതമാനം അധിക നികുതി ഈടാക്കും

Update: 2025-07-07 06:37 GMT

ബ്രിക്‌സ് ഗ്രൂപ്പിന്റെ 'അമേരിക്കന്‍ വിരുദ്ധ' നയങ്ങളുമായി യോജിക്കുന്ന രാജ്യങ്ങള്‍ക്ക് മുകളില്‍ 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പേര് പരാമര്‍ശിക്കാതെ ബ്രിക്സ് ബ്ലോക്ക് താരിഫ് വര്‍ദ്ധനയെ അപലപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ജൂലൈ 6-7 തീയതികളില്‍ ബ്രസീലില്‍ ബ്രിക്സ് ഉച്ചകോടി നടക്കുകയാണ്.

'ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10 ശതമാനം അധിക തീരുവ ഈടാക്കും. ഈ നയത്തിന് ഒരു അപവാദവുമില്ല. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി!' ട്രൂത്ത് സോഷ്യലില്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെട്ടിരുന്ന ബ്രിക്‌സ് 2024 ല്‍ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയെ ഉള്‍പ്പെടുത്തി വികസിച്ചു, 2025 ല്‍ ഇന്തോനേഷ്യയും ചേര്‍ന്നു.

തിങ്കളാഴ്ച മുതല്‍ വിവിധ രാജ്യങ്ങള്‍ക്ക് താരിഫുകളും ഡീലുകളും സംബന്ധിച്ച 'കത്തുകള്‍' യുഎസ് അയയ്ക്കുമെന്ന് ട്രംപ് ഒരു പ്രത്യേക പോസ്റ്റില്‍ പറഞ്ഞു. 

Tags:    

Similar News