യുപിഐ വഴി ഇനി ഡോളറിലും പേയ്‌മെന്റ് നടത്താം

  • 2023 നവംബറില്‍ യുപിഐ വഴി 11.24 ബില്യന്‍ ഇടപാടുകളാണ് രേഖപ്പെടുത്തിയത്
  • യുപിഐ വഴി 2023 നവംബറില്‍ നടന്നത് 17.40 ട്രില്യന്‍ രൂപയുടെ മൂല്യമുള്ള ഇടപാട്‌
  • ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, യുഎഇ, ഫ്രാന്‍സ്, യുകെ, നേപ്പാള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ യുപിഐ പേയ്‌മെന്റുകള്‍ അംഗീകരിക്കുന്നുണ്ട്

Update: 2023-12-12 07:36 GMT

ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് വിപ്ലവമായി മാറിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്ന യുപിഐ വഴി ഇനി ഡോളറിലും ഇടപാട് നടത്താന്‍ സൗകര്യം ലഭിക്കും.

നിലവില്‍ ഇന്ത്യന്‍ കറന്‍സിയായ രൂപ മാത്രമാണ് യുപിഐ വഴി കൈമാറാന്‍ സാധിക്കുന്നത്.

യുപിഐ വഴി ഡോളര്‍ ഇടപാട് നടത്തുന്നതിനുള്ള സൗകര്യമൊരുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ), നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) സ്വിഫ്റ്റുമായി (സൊസൈറ്റി ഫോര്‍ വേള്‍ഡ് വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍) ചര്‍ച്ച നടത്തി വരികയാണ്.

രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ആഗോള അംഗീകൃത സംവിധാനമാണ് സ്വിഫ്റ്റ്.

ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, യുഎഇ, ഫ്രാന്‍സ്, യുകെ, നേപ്പാള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ യുപിഐ പേയ്‌മെന്റുകള്‍ അംഗീകരിക്കുന്നുണ്ട്.

2023 നവംബറില്‍ യുപിഐ വഴി 11.24 ബില്യന്‍ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. 17.40 ട്രില്യന്‍ രൂപയുടെ മൂല്യം വരുമിതെന്ന് എന്‍പിസിഐയുടെ കണക്കുകള്‍ പറയുന്നു.

Tags:    

Similar News