റെക്കോര്‍ഡിട്ട് യുപിഐ; ഡിസംബറില്‍ നടന്നത് 18 ലക്ഷം കോടി രൂപയുടെ ഇടപാട്

  • ഇടപാടുകളുടെ എണ്ണം 1202 കോടിയാണ്
  • 2023-ല്‍ ആകെ 182.9 ലക്ഷം കോടിയുടെ മൂല്യം വരുന്ന 117.6 ബില്യന്‍ യുപിഐ ഇടപാടുകള്‍ നടന്നു
  • 2023-ല്‍ പ്രതിദിനം ശരാശരി 40 കോടി ഇടപാടുകള്‍ യുപിഐ വഴി നടന്നു

Update: 2024-01-02 05:04 GMT

2023 ഡിസംബറില്‍ യുപിഐ വഴി നടന്നത് 18.2 ലക്ഷം കോടി രൂപയുടെ മൂല്യം വരുന്ന ഇടപാട്. 2022 ഡിസംബറിനേക്കാള്‍ 42.2 ശതമാനത്തിന്റെ വര്‍ധന ഇപ്രാവിശ്യം ഡിസംബറിലുണ്ടായി.

ഇടപാടുകളുടെ എണ്ണം 1202 കോടിയാണ്.

2023-ല്‍ ആകെ 182.9 ലക്ഷം കോടിയുടെ മൂല്യം വരുന്ന 117.6 ബില്യന്‍ യുപിഐ ഇടപാടുകള്‍ നടന്നു.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) കണക്കുകള്‍ പുറത്തുവിട്ടത്.

2023-ല്‍ പ്രതിദിനം ശരാശരി 40 കോടി ഇടപാടുകള്‍ യുപിഐ വഴി നടന്നു. 3 വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി ഇടപാടുകള്‍ യുപിഐ വഴി നടക്കണമെന്നാണ് എന്‍പിസിഐ ലക്ഷ്യമിടുന്നത്.

യുപിഐ വഴിയുള്ള പേയ്‌മെന്റ് ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളുടെ 62 ശതമാനവും യുപിഐ വഴിയായിരുന്നു.

Tags:    

Similar News