ഊരാളുങ്കല്‍ കോഓപ്പറേറ്റിവ് സൊസൈറ്റിയുടെ വാര്‍ഷികാഘോഷം: ലോഗോ പ്രകാശനം ചെയ്തു
റിയാസ് കോമു,കെ കെ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ലോഗോ പ്രകാശനം എറണാകുളത്ത് നടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. റിയാസ് കോമു,കെ കെ മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
യു എല്‍ സി സി എസ് മാനേജിങ് ഡയറക്ടര്‍ എസ്.സാജു, സെന്റിനറി സെലിബ്രേഷന്‍ കോഓര്‍ഡിനേറ്റര്‍ രാഘവന്‍ കെയുഎല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഇ.പി.എ.സന്ദേശ്, തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജ് സിഒഒ ടി.യു. ശ്രീപ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.