ആശങ്കയ്‌ക്കൊടുവില്‍ സന്തോഷം പെയ്തിറങ്ങി
രണ്ട് സംഭവങ്ങളും ആശങ്ക നല്‍കിയവയായിരുന്നു
abigail sara reji kidnap
രണ്ട് ആശ്വാസ വാര്‍ത്തകളാണ് ഇന്ന് ഉച്ചയോടെ ഏവര്‍ക്കും കേള്‍ക്കാനായത്. ഒന്നാമത്തേത് കൊല്ലം ആയൂരില്‍നിന്ന് ഇന്നലെ (നവംബര്‍ 27) വൈകുന്നേരം 4.20ഓടെ തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയായ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയ വാര്‍ത്തയാണ്.
രണ്ടാമത്തേത് ഉത്തരകാശിയില്‍ 17 ദിവസമായി തുരങ്കത്തിനകത്ത് കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചിരിക്കുന്നു എന്നതും.
നവംബര്‍ 12-ാം തീയതി പുലര്‍ച്ചെയാണു തുരങ്കത്തിനകത്ത് തൊഴിലാളികള്‍ കുടുങ്ങിയത്. തുടര്‍ന്ന് നടന്ന രക്ഷാദൗത്യം പ്രതികൂല കാലാവസ്ഥ കാരണം നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇന്ന് പ്രതീക്ഷയേകി ദൗത്യം വിജയിച്ചിരിക്കുകയാണ്. ഇനി ആംബുലന്‍സ് തുരങ്കത്തിനുള്ളില്‍ പ്രവേശിച്ച് തൊഴിലാളികളെ പുറത്തെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സംഘമായിരിക്കും ആദ്യം തുരങ്കത്തിനകത്ത് പ്രവേശിക്കുക.
രണ്ട് സംഭവങ്ങളും ആശങ്ക സമ്മാനിച്ചവയായിരുന്നു. ഇന്ന് ഉച്ചയോടെ പ്രതീക്ഷയേകി രണ്ട് വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു.