വന്ദേഭാരത് ശബരിമല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് 15 മുതല്‍

  • ചെന്നൈ സെന്‍ട്രല്‍ മുതല്‍ കോട്ടയം വരെയായിരിക്കും സര്‍വീസ്
  • എട്ട് കോച്ചുകള്‍ ഉള്ള റേക്ക് ആണ് സര്‍വീസ് നടത്തുക
  • ഡിസംബര്‍ 14 രാവിലെ 8 മുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു

Update: 2023-12-14 04:36 GMT

ശബരിമലയില്‍ വന്‍ഭക്തജന തിരക്ക് അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്കു യാത്രാ സൗകര്യമൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു.

2023 ഡിസംബര്‍ 15 ന് സര്‍വീസ് ആരംഭിക്കും. 15, 17, 22, 24 ദിവസങ്ങളില്‍ ചെന്നൈ സെന്‍ട്രല്‍ മുതല്‍ കോട്ടയം വരെയായിരിക്കും സര്‍വീസ്.

ചെന്നൈ സെന്‍ട്രല്‍, കാട്പാടി, സേലം, ഈറോഡ്, പൊഡനൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളില്‍ സ്‌റ്റോപ് ഉണ്ടായിരിക്കും.

മേല്‍ സൂചിപ്പിച്ച തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും രാവിലെ 4.30ന് വന്ദേഭാരത് (ട്രെയിന്‍ നമ്പര്‍ 06151) സര്‍വീസ് ആരംഭിക്കും. വൈകുന്നേരം 4.15ന് കോട്ടയത്ത് എത്തിച്ചേരും.

ഡിസംബര്‍ 16, 18,23,25 തീയതികളില്‍ (ട്രെയിന്‍ നമ്പര്‍ 06152) രാവിലെ 4.40ന് കോട്ടയത്ത് നിന്നും യാത്ര തിരിച്ച് ചെന്നൈയില്‍ വൈകുന്നേരം 5.15ന് എത്തിച്ചേരും.

എട്ട് കോച്ചുകള്‍ ഉള്ള റേക്ക് ആണ് സര്‍വീസ് നടത്തുക. ഡിസംബര്‍ 14 രാവിലെ 8 മുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു.

Tags:    

Similar News