വന്ദേഭാരത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തും

സ്‌പെഷ്യല്‍ സര്‍വീസ് നവംബര്‍ 16,23,30 തീയതികളിലും, ഡിസംബര്‍ 7,14,21,28 തീയതികളിലും

Update: 2023-11-15 05:47 GMT

വന്ദേഭാരത് ഉത്സവ സീസണ്‍ പ്രമാണിച്ച് ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനും തിരുനെല്‍വേലിക്കും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.

നവംബര്‍ 16,23,30 തീയതികളിലും, ഡിസംബര്‍ 7,14,21,28 തീയതികളിലും രാവിലെ ആറു മണിക്ക് എഗ്മോറില്‍ നിന്നും സര്‍വീസ് ആരംഭിക്കും. ഉച്ചയ്ക്ക് 2.15ന് ട്രെയിന്‍ തിരുനെല്‍വേലിയിലുമെത്തും.

തിരുനെല്‍വേലിയില്‍ നിന്ന് ചെന്നൈ എഗ്മോറിലേക്കുള്ള ട്രെയിന്‍ ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് സര്‍വീസ് ആരംഭിക്കും. രാത്രി 11.15ന് എഗ്മോറിലെത്തും.

താംബരം, വില്ലുപുരം ജംഗ്ഷന്‍, തിരുച്ചിറപ്പാലി, ഡിണ്ടിഗല്‍ ജംഗ്ഷന്‍, മധുര ജംഗ്ഷന്‍, വിരുദുനഗര്‍ ജംഗ്ഷന്‍ തുടങ്ങിയ ആറ് സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുണ്ടായിരിക്കും.

Tags:    

Similar News