ടാറ്റ ട്രസ്റ്റ്‌സ്; വേണു ശ്രീനിവാസന്‍ ആജീവനാന്ത ട്രസ്റ്റി

ടാറ്റ ട്രസ്റ്റ്‌സില്‍ ശ്രീനിവാസന്റെ കാലാവധി ഈ ആഴ്ച അവസാനിക്കേണ്ടതായിരുന്നു

Update: 2025-10-21 16:33 GMT

ടിവിഎസ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമെറിറ്റസ് വേണു ശ്രീനിവാസനെ ആജീവനാന്ത ട്രസ്റ്റിയായി പുനര്‍ നിയമിച്ച് ടാറ്റ ട്രസ്റ്റ്‌സ്. ശീനിവാസന്റെ പുനര്‍നിയമനം ഏകകണ്ഠമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രസ്റ്റിലെ ശ്രീനിവാസന്റെ കാലാവധി ഈ ആഴ്ച അവസാനിക്കേണ്ടതായിരുന്നു.

ഇനി മെഹ്ലി മിസ്ട്രിയുടെ പുനര്‍ നിയമനമാണ് നടക്കുക.അദ്ദേഹത്തിന്റെ കാലാവധി ഒക്ടോബര്‍ 28 ന് അവസാനിക്കും. അദ്ദേഹത്തിന്റഎ പുനര്‍ നിയമനം നടക്കുമോ എന്നാണ് വ്യവസായ ലോകം ഉറ്റു നോക്കുന്നത്. അദ്ദേഹത്തിന്റെ പുനര്‍ നിയമനം തര്‍ക്കങ്ങളിലാണെന്ന്  സൂചനയുണ്ട്.

അദ്ദേഹത്തെ വീണ്ടും നിയമിക്കുന്നതിനുള്ള സര്‍ക്കുലര്‍ ഈ ആഴ്ച അവസാനം പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷ.എന്നാല്‍ ട്രസ്റ്റം അംഗങ്ങളുടെ പുനര്‍നിയമനത്തിനോ കാലാവധി പുതുക്കലിനോ എല്ലാ ട്രസ്റ്റികളുടെയും സമവായം ആവശ്യമാണ്. ഒരൊറ്റ എതിര്‍പ്പ് പോലും പുനര്‍നിയമനത്തെ തടസ്സപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ. 

Tags:    

Similar News