സിനിമയ്ക്ക് ' എല്‍ഐസി ' എന്ന് പേരിട്ടു; സംവിധായകന് നോട്ടീസ് അയച്ച് എല്‍ഐസി

Update: 2024-01-08 09:32 GMT

പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന എല്‍ഐസി എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേഷ് ശിവന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) നോട്ടീസയച്ചു.

സിനിമയ്ക്ക് എല്‍ഐസി എന്നു പേരിട്ടത് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്.

സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു വ്യക്തമാക്കി.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് പുതിയ ചിത്രത്തിന്റെ പേര് ലവ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) എന്നാണ്.

പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയുമാണ് പ്രധാന വേഷത്തില്‍.

ഈ ചിത്രത്തില്‍ നേരത്തെ ശിവ കാര്‍ത്തികേയനെ മുഖ്യ വേഷത്തില്‍ അഭിനയിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് പദ്ധതി മാറ്റുകയായിരുന്നു. ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

Tags:    

Similar News