വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ഥ് വിവാഹിതനാകുന്നു

അഭിനയം, മോഡലിംഗ് തുടങ്ങിയ മേഖലയിലാണ് സിദ്ധാര്‍ഥ് പ്രവര്‍ത്തിക്കുന്നത്.

Update: 2023-11-02 10:15 GMT

യുബി ഗ്രൂപ്പ് (യുണൈറ്റഡ് ബ്രീവറീസ്) മുന്‍ ചെയര്‍മാനും, വ്യവസായിയുമായ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ഥ് വിവാഹിതനാകുന്നു.

നവംബര്‍ 1-ന് നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സിദ്ധാര്‍ഥ് മല്യ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ദീര്‍ഘകാല സുഹൃത്ത് ജാസ്മിനെ സിദ്ധാര്‍ഥ് മല്യ പ്രൊപ്പോസ് ചെയ്യുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.

ഇപ്പോള്‍ അമേരിക്കയിലാണ് സിദ്ധാര്‍ഥ് മല്യയുള്ളത്. ലോസ് ഏഞ്ചല്‍സിലാണു സിദ്ധാര്‍ഥ് ജനിച്ചത്. പിന്നീട് ലണ്ടനിലേക്കും യുഎഇയിലേക്കും പഠനത്തിനായി മാറി.

അഭിനയം, മോഡലിംഗ് തുടങ്ങിയ മേഖലയിലാണ് സിദ്ധാര്‍ഥ് പ്രവര്‍ത്തിക്കുന്നത്.

Tags:    

Similar News