അധിക മൂലധനം കണ്ടെത്താന്‍ വോഡഫോണ്‍-ഐഡിയ

  • വായ്പാ ദാതാക്കളുമായും നിക്ഷേപകരുമായും നിരവധി മാസങ്ങളായി കമ്പനി ചര്‍ച്ചകള്‍ നടത്തി വരികയാണ്
  • അധിക മൂലധനം കണ്ടെത്താനുള്ള സാധ്യതകള്‍ ആരായും
  • വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന്റെ ഓഹരി ഫെബ്രുവരി 23 ന് മുന്നേറി

Update: 2024-02-24 11:51 GMT

ധനസമാഹരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫെബ്രുവരി 27 ന് ബോര്‍ഡ് യോഗം ചേരുമെന്നു ടെലികോം പ്രമുഖരായ വോഡഫോണ്‍ ഐഡിയ അറിയിച്ചു. ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചത്.

അധിക മൂലധനം കണ്ടെത്താനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

പബ്ലിക് ഓഫറുകള്‍, അവകാശ ഓഹരികള്‍ തുടങ്ങിയ രീതികളിലൂടെയുള്ള ധനസമാഹരണ നിര്‍ദേശങ്ങള്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തും.

വോഡഫോണ്‍-ഐഡിയ ലിമിറ്റഡിന്റെ ഓഹരികള്‍ ഫെബ്രുവരി 23 ന് മുന്നേറിയിരുന്നു. വ്യാപാരത്തിനിടെ 12.27 ശതമാനത്തിലധികമാണ് മുന്നേറിയത്. 18.30 രൂപ വരെ എത്തി. ഇന്‍ട്രാ ഡേ ട്രേഡില്‍ മുന്നേറിയ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.

ഫെബ്രുവരി 22 ന് വ്യാപാരം ക്ലോസ് ചെയ്തത് 16.28 രൂപയിലായിരുന്നു.

27-ന് നടക്കാനിരിക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ധനസമാഹരണ പദ്ധതികളെ കുറിച്ച് പ്രഖ്യാപനങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു വോഡഫോണ്‍-ഐഡിയ ഓഹരി മുന്നേറിയത്.

ധനസമാഹരണത്തിനായി വായ്പാ ദാതാക്കളുമായും നിക്ഷേപകരുമായും നിരവധി മാസങ്ങളായി കമ്പനി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News