ഗൃഹോപകരണ ബിസിനസ് വില്‍ക്കുകയാണെന്ന വാര്‍ത്ത നിഷേധിച്ച് വോള്‍ട്ടാസ്

സെപ്റ്റംബര്‍ പാദത്തില്‍ വോള്‍ട്ടാസ് 36 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്

Update: 2023-11-08 04:51 GMT

വോള്‍ട്ടാസിന്റെ ഗൃഹോപകരണ ബിസിനസ് ടാറ്റ ഗ്രൂപ്പ് വില്‍ക്കുകയാണെന്ന വാര്‍ത്ത നിഷേധിച്ച് വോള്‍ട്ടാസ് രംഗത്ത്.

നവംബര്‍ 7-ന് ബ്ലൂംബെര്‍ഗാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

' നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ളവരില്‍ ആശങ്ക ' ഉണ്ടാകാന്‍ റിപ്പോര്‍ട്ട് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തത കൈവരിക്കാന്‍ മാധ്യമ സ്ഥാപനവുമായി പ്രത്യേകം ഇടപെടുമെന്നും വോള്‍ട്ടാസ് വ്യക്തമാക്കി.

റൂം എയര്‍ കണ്ടീഷണറുകളുടെ വിഭാഗത്തില്‍ വോള്‍ട്ടാസ് മാര്‍ക്കറ്റ് ലീഡറാണ്. ആര്‍സെലിക്കുമായുള്ള സംയുക്ത സംരംഭവും വിപണിയില്‍ മുന്‍നിരയിലാണ്.

അതിവേഗം വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് ബെക്കോ ഉല്‍പ്പന്നങ്ങള്‍. ആര്‍സെലിക്കുമായുള്ള വോള്‍ട്ടാസിന്റെ സംയുക്ത സംരംഭത്തില്‍ പുറത്തിറങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ബെക്കോ എന്ന ബ്രാന്‍ഡ് നെയ്മിലാണ് വിപണിയിലെത്തുന്നത്.

കമ്പനി പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ മുന്‍നിര സ്ഥാനം അലങ്കരിച്ചു വരികയാണ്. ആ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനാണു കമ്പനി ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ പാദത്തില്‍ വോള്‍ട്ടാസ് 36 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്.

Tags:    

Similar News