എച്ച്-1ബി ജോലി ഓഫറുകള്‍ക്ക് ചെക്ക്; വാള്‍മാര്‍ട്ട് ലക്ഷ്യമിടുന്നവര്‍ക്ക് തിരിച്ചടി
ഏകദേശം 2,390 എച്ച്-1ബി വിസ ഉടമകളെയാണ് വാള്‍മാര്‍ട്ട് നിയമിച്ചിരുന്നത്
എച്ച്-1ബി വിസ ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഓഫറുകള്‍ നല്‍കുന്നത് വാള്‍മാര്‍ട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ നയ മാറ്റം നിരവധി വ്യവസായങ്ങളിലുടനീളം നിയമന പദ്ധതികളെ തടസ്സപ്പെടുത്തി.
ട്രംപ് ഭരണകൂടത്തിന്റെ എച്ച്-1ബി വിസ ഫീസ് വര്‍ദ്ധനവ് തൊഴിലാളികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. വാള്‍മാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ജീവനക്കാരെയാണ് നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രധാനമായും ബാധിക്കുക.
പ്രധാന റീട്ടെയില്‍ ശൃംഖലകളില്‍ എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഉപയോക്താവാണ് വാള്‍മാര്‍ട്ട്. സര്‍ക്കാര്‍ ഡാറ്റ പ്രകാരം ഏകദേശം 2,390 എച്ച്-1ബി വിസ ഉടമകളെ അവര്‍ നിയമിക്കുന്നു.
എന്നാല്‍ വിദേശ പ്രതിഭകളെ കൂടുതല്‍ ആശ്രയിക്കുന്ന ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റാ പ്ലാറ്റ്ഫോമുകള്‍ പോലുള്ള ടെക് ഭീമന്മാരേക്കാള്‍ ഈ സംഖ്യ വളരെ കുറവാണ്.
വിസ പ്രോഗ്രാം പുനഃക്രമീകരിക്കാനും അമിത ഉപയോഗം നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ ഫീസ് കണക്കിലെടുത്ത് കമ്പനി നിയമന തന്ത്രം പുനഃപരിശോധിക്കുകയാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് ജോലിഓഫറുകള്‍ മരവിപ്പിച്ചത്.
കൂടുതല്‍ കമ്പനികള്‍ വരും നാളുകളില്‍ വാള്‍മാര്‍ട്ടിന്റെ പാത പിന്തുടര്‍ന്നാല്‍ അത് വിദ്ഗധ തൊഴിലാളികള്‍ക്കുള്ള തിരിച്ചടിയായി മാറും. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്കായിരിക്കും നടപടി ഏറ്റവും ദോഷം ചെയ്യുക. കാരണം എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഇന്ത്യാക്കാരണ്.
