വാറന്‍ ബഫറ്റ് ഭൂരിഭാഗവും നിക്ഷേപിച്ചിരിക്കുന്നത് ഈ ഓഹരിയില്‍

  • ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേയുടെ ചെയര്‍മാനാണ് വാറന്‍ ബഫറ്റ്
  • ശക്തമായ ബ്രാന്‍ഡിനെ വിലമതിക്കുന്ന വ്യക്തിയാണ് വാറന്‍ ബഫറ്റ്
  • 2016 മുതലാണ് ആപ്പിളിന്റെ ഓഹരിയില്‍ ബെര്‍ക്ക്‌ഷെയര്‍ഹാത്‌വേ നിക്ഷേപിക്കാന്‍ തുടങ്ങിയത്

Update: 2024-03-14 10:36 GMT

ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേയുടെ 364 ബില്യന്‍ ഡോളര്‍ പോര്‍ട്ട്‌ഫോളിയോയുടെ പ്രധാന ഭാഗം വാറന്‍ ബഫറ്റ് നിക്ഷേപിച്ചിരിക്കുന്നത് ആപ്പിളിന്റെ ഓഹരിയില്‍. 

ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേ സ്വന്തമാക്കിയിരിക്കുന്ന ഓഹരികളില്‍ 43 ശതമാനവും ടെക് ഭീമനായ ആപ്പിളിന്റേതാണ്. ബഫറ്റിന് ഏറ്റവും കൂടുതല്‍ ലാഭം നല്‍കുന്ന ഓഹരികളിലൊന്നും ആപ്പിളിന്റേതാണ്. 2016 മുതല്‍ ഇതുവരെയായി 375 ശതമാനം റിട്ടേണാണ് ഈ ഓഹരി നല്‍കിയിരിക്കുന്നത്.

എന്തു കൊണ്ട് ബഫറ്റ് ആപ്പിള്‍ തെരഞ്ഞെടുത്തു

ശക്തമായ ബ്രാന്‍ഡിനെ വിലമതിക്കുന്ന വ്യക്തിയാണ് വാറന്‍ ബഫറ്റ്. കൊക്കകോള, അമേരിക്കന്‍ എക്‌സ്പ്രസ് തുടങ്ങിയ ബ്രാന്‍ഡുകളിലെ അദ്ദേഹത്തിന്റെ നിക്ഷേപം ഉദാഹരണമാണ്.

2016 മുതലാണ് ആപ്പിളിന്റെ ഓഹരിയില്‍ ബെര്‍ക്ക്‌ഷെയര്‍ഹാത്‌വേ നിക്ഷേപിക്കാന്‍ തുടങ്ങിയത്.

ആപ്പിളില്‍ ബഫറ്റ് 2016-ല്‍ നിക്ഷേപം ആരംഭിക്കുന്നതിനു മുന്‍പു 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ വില്‍പ്പനയിലെ മൊത്തത്തിലുള്ള മാര്‍ജിന്‍ 39 ശതമാനമായിരുന്നു. ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 30 ശതമാനവുമായിരുന്നു.

വില്‍പ്പനയില്‍ ആപ്പിള്‍ കൈവരിക്കുന്ന മാര്‍ജിന്‍ എന്നും ബഫറ്റിനെ ആകര്‍ഷിച്ചിരുന്നു. ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേയുടെ നിക്ഷേപം ആപ്പിളില്‍ നടത്താനുള്ള തീരുമാനത്തിനു പിന്നിലും ഇതു തന്നെയാണു കാരണം.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഐ ഫോണ്‍ വില്‍പ്പനയിലൂടെ മാത്രം 201 ബില്യന്‍ ഡോളറാണ് ആപ്പിള്‍ നേടിയത്.

ആപ്പിള്‍ ഓഹരിയിലെ നിക്ഷേപത്തെ ഇന്നും മികച്ച ഒരു നിക്ഷേപമായിട്ടാണ് ബഫറ്റ്കണക്കാക്കുന്നത്. ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേയ്ക്ക് ഇപ്പോഴും ഗണ്യമായ നിക്ഷേപമുണ്ട് ആപ്പിളില്‍.

Tags:    

Similar News