ലോക ബാങ്കിന്റെ ആഗോള സൂചകങ്ങള്‍ ഭാവനാത്മകം: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
അഴിമതി നിയന്ത്രിക്കുന്നതില്‍ ഇന്ത്യയുടെ റാങ്ക് മെച്ചപ്പെട്ടു
അംഗ രാജ്യങ്ങളുടെ ഭരണം റാങ്ക് ചെയ്യാന്‍ ലോക ബാങ്ക് ഉപയോഗിക്കുന്ന പ്രധാന ആഗോള സൂചകങ്ങള്‍ (ഗ്ലോബല്‍ ഇന്‍ഡിക്കേറ്റര്‍) ആ രാജ്യങ്ങളുടെ യാഥാർത്ഥ്യങ്ങൾ അറിയാത്ത വിദഗ്ധ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.നാഗേശ്വരന്‍ പറഞ്ഞു.
ഐസിആര്‍ഐഇആറിന്റെ നേതൃത്വത്തില്‍ ' 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍ ' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംഗരാജ്യങ്ങളുടെയും വളര്‍ന്നുവരുന്ന വിപണികളുടെയും ക്രെഡിറ്റ് റേറ്റിംഗ് നിര്‍ണയിക്കുന്നതിനായി മൂന്ന് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളെയാണു വിന്യസിച്ചിട്ടുള്ളത്.
ക്രെഡിറ്റ് റേറ്റിംഗ് നിര്‍ണയത്തില്‍ ആഗോള സൂചകങ്ങള്‍ക്ക് കാര്യമായ സ്വാധീനമാണുള്ളത്.
പല ഉപസൂചികകളുടെ സംയോജനമാണ് ഗവേണന്‍സ് ഇന്‍ഡിക്കേറ്ററുകള്‍. അവ ചില വിദഗ്ധ സ്ഥാപനങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ഭാവനാത്മകമായ അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവര്‍ ഈ വിധികള്‍ പുറപ്പെടുവിക്കുന്ന സന്ദര്‍ഭം അംഗരാജ്യങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് അവര്‍ മനസ്സിലാക്കുന്നില്ലെന്ന് നാഗേശ്വരന്‍ പറഞ്ഞു.
2022-ലെ കണക്കനുസരിച്ച്, ഭരണ ഫലപ്രാപ്തിയില്‍ ഇന്ത്യയുടെ റാങ്ക് 63.2 ആയിരുന്നു, ഇന്ത്യയുടെ റാങ്ക് 2014-ല്‍ 45.2-ല്‍ നിന്നാണ് മെച്ചപ്പെട്ട് 63.2 -ലെത്തിയത്.
വികസിത സമ്പദ് വ്യവസ്ഥകളായ ജപ്പാനും (96.2), യുകെയ്ക്കും (85.8), യുഎസ്സിനും (82.5), ജര്‍മനിക്കും (88.2) 2022-ല്‍ തന്നെ ഉയര്‍ന്ന റാങ്കുകള്‍ ഉണ്ടായിരുന്നു.
ചൈനയെ പോലുള്ള വലിയ സമ്പദ് വ്യവസ്ഥകളും (68.4), സൗദി അറേബ്യ (70.8), റഷ്യയും (25.9) ഈ റാങ്കുകള്‍ നേടിയവരാണ്.
അതേസമയം, അഴിമതി നിയന്ത്രിക്കുന്നതില്‍ ഇന്ത്യയുടെ റാങ്ക് ചെറിയ വ്യത്യാസത്തില്‍ മെച്ചപ്പെട്ടു. 2014-ല്‍ 39.9ല്‍ നിന്ന് 2022-ല്‍ 44.3 ആയി ഉയര്‍ന്നു.
