സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെലോ അലേര്‍ട്ട്

  • ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
  • ശക്തമായ കാറ്റും ഉണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ്

Update: 2025-06-04 04:22 GMT

സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.

കേരള-ലക്ഷദ്വീപ് തീരങ്ങളിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

അതിതീവ്ര മഴയ്ക്കുശേഷം ഏതാനും ദിവസം പ്രസന്നമായ കാലാവസ്ഥ ആയിരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ശക്തമായ കാറ്റും മഴയും തുടര്‍ന്നും ഉണ്ടാകുമെന്നുതന്നെയാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കേരളത്തിനു പുറമേ തീരദേശ കര്‍ണാടകയിലും മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. അഞ്ചാം തീയതി വരെ തീരദേശ ആന്ധ്രാപ്രദേശ്, തെലങ്കാന, ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളിലും മഴ സാധ്യതയും കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 

Tags:    

Similar News