വെജിനുപകരം നോണ്‍വെജ് ; സൊമാറ്റോയ്ക്കും മക്‌ഡൊണാള്‍ഡിനും പിഴ
- ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഒരുലക്ഷം രൂപയാണ് പിഴയിട്ടത്
- സൊമാറ്റോ അപ്പീലിന്
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണ വിതരണം കാരണം ഫുഡ് ഡെലിവറി കമ്പനികളില്‍ പ്രധാനിയായ സൊമാറ്റോയും മക്‌ഡൊണാള്‍ഡും നല്‍കേണ്ടിവരുന്നത് കനത്തവില. ഭക്ഷണവിലയിലെ വര്‍ധനവുകാരണമല്ല മറിച്ച് തെറ്റായ വിതരണം കൂടിയാണ് അവര്‍ക്ക് തിരിച്ചടിയായത്. വെജിറ്റേറയന്‍ ആഹാരം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് നോണ്‍ വെജിറ്റേറിയന്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിഷയം ഉയര്‍ന്നുവന്നത്.
2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം (കക) ജോധ്പൂര്‍ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തെറ്റായ ഭക്ഷണ വിതരണം സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്.
കൂടാതെ, ജില്ലാ കമ്മീഷന്‍ വ്യവഹാര ചെലവായി 5,000 രൂപ കൂടി ഫോറം അനുവദിച്ചു. ഈ ചെലവുകള്‍ വഹിക്കുന്നതിന് സൊമാറ്റോയും മക്ഡൊണാള്‍ഡും ഉത്തരവാദികളാണ്.
സൊമാറ്റോ നിലവില്‍ ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. കൂടാതെ തങ്ങളുടെ യോഗ്യതക്കെതിരായ ആരോപണമായി കമ്പനി ഇതിനെ കാണുകയും ചെയ്യുന്നു. കാരണം കമ്പനിയുടെ പങ്ക് ഭക്ഷ്യ വില്‍പ്പനയില്‍ വിതരണത്തില്‍ മാത്രമാണ്. ഗുണനിലവാരത്തിനും ഓര്‍ഡര്‍ കൃത്യതയ്ക്കും റെസ്റ്റോറന്റ് പങ്കാളികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കമ്പനി വിശ്വസിക്കുന്നു.
ഇതിനുമുമ്പും സൊമാറ്റോയ്ക്ക് സമാനമായ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്.
