പ്രതിഷ്ഠാ ചടങ്ങിന് വെജിറ്റേറിയനായി സൊമാറ്റോ

  • അസമില്‍ സര്‍ക്കാര്‍ ജനുവരി 22 ന് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിരുന്നു
  • ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇറച്ചി വില്‍പന നിരോധിക്കുകയും ചെയ്തിരുന്നു

Update: 2024-01-23 09:10 GMT

ഉത്തരേന്ത്യയില്‍ മത്സ്യ-മാംസ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച് സൊമാറ്റോ.

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത് ജനുവരി 22-നാണ്.

സാംസ്‌കാരികവും മതപരവുമായി പ്രാധാന്യമുള്ള ചടങ്ങ് നടക്കുന്നതിനാലാണു നോണ്‍ വെജ് ഉല്‍പ്പന്നങ്ങളുടെ വിതരണം നിര്‍ത്തിവച്ചതെന്നു സൊമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ പ്രസ്താവിച്ചു.

സര്‍ക്കാര്‍ അറിയിപ്പ് പ്രകാരമാണ് ഉത്തര്‍പ്രദേശ്, അസം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നോണ്‍-വെജ് ഇനങ്ങളുടെ ഡെലിവറി നിര്‍ത്തിവച്ചതെന്നും കമ്പനി അറിയിച്ചു.

അസമില്‍ സര്‍ക്കാര്‍ ജനുവരി 22 ന് ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിരുന്നു.

ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇറച്ചി വില്‍പന നിരോധിക്കുകയും ചെയ്തിരുന്നു.

ഫുഡ് ഡെലിവറിക്ക് ചിക്കന്‍ ലഭ്യമാകുന്നില്ലെന്ന് അറിയിച്ചു കൊണ്ടു എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിരവധി പേരാണ് ജനുവരി 22ന് പോസ്റ്റിട്ട് രംഗത്തുവന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞപ്പോഴാണ് പ്രതികരണവുമായി സൊമാറ്റോ രംഗത്തുവന്നതും.

Tags:    

Similar News