സൊമാറ്റോ ഓഹരി ഉയര്‍ന്നു, 1040 കോടി രൂപയുടെ ബ്ലോക്ക് ഇടപാടിനു ശേഷം
എന്‍എസ്ഇയില്‍ സൊമാറ്റോയുടെ ഓഹരി വില വ്യാപാരം ചെയ്തത് 112.70 രൂപയ്ക്കായിരുന്നു
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോയുടെ 1.1 ശതമാനം ഓഹരികള്‍ ഉള്‍പ്പെടുന്ന 1,040.50 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍ എക്‌സ്‌ചേഞ്ചുകളില്‍ നടന്നതിന് ശേഷം ഒക്ടോബര്‍ 20-ന് സൊമാറ്റോയുടെ ഓഹരികള്‍ വ്യാപാരം തുടങ്ങിയപ്പോള്‍ 2.5 ശതമാനം ഉയര്‍ന്നു.
രാവിലെ 9.20ന് എന്‍എസ്ഇയില്‍ സൊമാറ്റോയുടെ ഓഹരി വില വ്യാപാരം ചെയ്തത് 112.70 രൂപയ്ക്കായിരുന്നു.
വില്‍പ്പനക്കാരനെ കണ്ടെത്താനായില്ലെങ്കിലും, ജപ്പാന്‍ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് സ്ഥാപനമായ സോഫ്റ്റ്ബാങ്ക്, അതിന്റെ അനുബന്ധ സ്ഥാപനമായ എസ് വി എഫ് ഗ്രോത്ത് സിംഗപ്പൂര്‍ പിടിഇ വഴി, സൊമാറ്റോയിലെ 1.1 ശതമാനം ഓഹരികള്‍ ഇന്ന് (ഒക്ടോബര്‍ 20) വില്‍ക്കുമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് നേരത്തെ സൂചിപ്പിച്ചിരുന്നു.
സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം, എസ് വി എഫ് ഗ്രോത്ത് സിംഗപ്പൂര്‍ പിടിഇക്ക് സൊമാറ്റോയില്‍ 18,71,38,736 ഓഹരികള്‍ അഥവാ 2.17 ശതമാനം ഓഹരികള്‍ ഉണ്ട്. ഇതില്‍ 1.1 ശതമാനം ഓഹരികളാണ് ഇപ്പോള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
55,02,50,900 ഓഹരികളുള്ള ആന്റ്ഫിന്‍ സിംഗപ്പൂര്‍ ഹോള്‍ഡിംഗ് പിടിഇ (6.51 ശതമാനം), 29,60,73,993 ഓഹരികള്‍ ഉള്ള അലിപേ സിംഗപ്പൂര്‍ ഹോള്‍ഡിംഗ് (3.44 ശതമാനം), 8,79,38,059 ഓഹരികളുള്ള കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഫണ്ട് (1.02 ശതമാനം) എന്നിവയാണു സൊമാറ്റോയിലെ മറ്റ് പ്രമുഖ ഓഹരിയുടമകള്‍.
