എച്ച്-1ബി അപേക്ഷകരെല്ലാം ഉയര്‍ന്ന ഫീസ് നല്‍കേണ്ടതില്ല

ഫീസ് വര്‍ദ്ധനവിനെതിരെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്

Update: 2025-10-21 15:07 GMT

എല്ലാ എച്ച്-1ബി അപേക്ഷകരും ഉയര്‍ന്ന ഫീസ് നല്‍കേണ്ട, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം.

ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഒരു ഡോളറിന്റെ പുതിയ എച്ച്-1ബി വിസ ഫീസ് സംബന്ധിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വ്യക്തത വരുത്തി. എല്ലാ അപേക്ഷകര്‍ക്കും ഈ ഉയര്‍ന്ന ഫീസ് ബാധകമല്ല. നിലവില്‍ അമേരിക്കയില്‍ പഠിക്കുകയോ മറ്റ് സാധുവായ സ്റ്റാറ്റസുകളിലോ ഉള്ള വിദേശ ബിരുദധാരികള്‍ക്ക് ഇത് ആശ്വാസമാണ്. വിദേശത്തുനിന്ന് പുതിയ ജീവനക്കാരെ കൊണ്ടുവരുന്നതിനുള്ള ചെലവ് കുത്തനെ ഉയര്‍ത്തുന്നതാണ് എച്ച്-1ബി വിസ ഫീസ് ഉയര്‍ത്തിയ നടപടി.

പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം യുഎസിന് പുറത്തുനിന്ന് അപേക്ഷിക്കുന്ന പുതിയ എച്ച് 1 ബി വിസ അപേക്ഷകര്‍ക്ക് മാത്രമേ ഈ അധിക ഫീസ് ബാധകമാകൂ. 2025 സെപ്റ്റംബര്‍ 21-ന് ശേഷമുള്ള അപേക്ഷകള്‍ക്കാണ് ഇതി ബാധകമാകുക.

നിലവില്‍ യുഎസില്‍ വിദ്യാര്‍ത്ഥി വിസയിലുള്ളവര്‍ എച്ച് 1 ബി സ്റ്റാറ്റസിലേക്ക് മാറുമ്പോള്‍ , അല്ലെങ്കില്‍ നിലവിലെ എച്ച് 1 ബി തൊഴിലാളികള്‍ വിസയുടെ കാലാവധി നീട്ടുന്നതിനോ ഭേദഗതി വരുത്തുന്നതിനോ അപേക്ഷിക്കുമ്പോള്‍ ഈ അധിക ഫീസ് നല്‍കേണ്ടതില്ല.

സാധുവായ എച്ച് 1 ബി വിസ ഉള്ളവര്‍ക്ക്, അവരുടെ അപേക്ഷ ഫീസ് പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഫയല്‍ ചെയ്തതാണെങ്കില്‍, രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ പ്രവേശിക്കാനും പുതിയ ഫീസ് ബാധകമല്ല. കൂടാതെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് രാജ്യത്ത് തുടരുന്നതിനും തൊഴില്‍ നേടുന്നതിനും പുതിയ ഫീസ് ഒരു തടസ്സമാകില്ല എന്നത് ആശ്വാസകരമാണ്. അതേസമയം ഫീസ് വര്‍ദ്ധനവിനെതിരെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News