അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ ബിസിനസ് തുടങ്ങാന്‍ അവസരം
വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയിലേക്ക് മാറാം
യുകെയില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇനിയൊന്നും ആലോചിക്കേണ്ട. അതിനുള്ള അവസരം കയ്യെത്തും ദൂരത്താണ്. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് യുകെ വിടാതെ തന്നെ ഇന്നൊവേറ്റര്‍ ഫൗണ്ടര്‍ വിസയിലേക്ക് മാറാം. വരുന്ന നവംബര്‍ 25 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള അവസരമുണ്ടെന്ന് യുകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് പഠനത്തിനായി എത്തിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം യുകെയില്‍ വേഗത്തില്‍ പുതിയ സംരംഭം തുടങ്ങാന്‍ സഹായിക്കും.
യുകെയില്‍ നൂതന ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കോ, അല്ലെങ്കില്‍ യുകെയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം ബിസിനസ് തുടങ്ങുന്നതിനും അനുവദിക്കുന്ന വിസയാണ് ഇന്നോവേറ്റര്‍ ഫൗണ്ടര്‍ വിസ. വിസക്ക് അപേക്ഷ സമര്‍പ്പിക്കുന്ന വ്യക്തി ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് അംഗീകാരം നേടിയിരിക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം നേടണം. അപേക്ഷകന് കുറഞ്ഞത് 18 വയസ് തികയുകയും ആവശ്യമായ സമ്പാദ്യം ഉണ്ടാകുകയും വേണം. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍, മുന്‍പ് അംഗീകരിച്ചിട്ടില്ലാത്ത ഫണ്ടിംഗ് സ്രോതസ്സുകള്‍ മന്ത്രാലയത്തിന് മുന്നില്‍ കാണിക്കണം.
ഈ വിസ ലഭിക്കുന്ന അപേക്ഷകന് യുകെയില്‍ ബിസിനസ് നടത്താനും, കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരാനും അവസരം നല്‍കുന്നുണ്ട്. ഒന്നെങ്കില്‍ അപേക്ഷകന് സിംഗിള്‍ എന്‍ട്രി അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കാം.
