യുഎസ് വിസ; ഇനി വിവാഹ തട്ടിപ്പുകാര്‍ കുടുങ്ങും

  • യുഎസില്‍ വിസ അംഗീകാരത്തിനായി വ്യാജ വിവാഹങ്ങള്‍ ഉപയോഗിക്കുന്നു
  • പിടിക്കപ്പെടുന്നവര്‍ക്ക് നാടുകടത്തലും രണ്ട് കോടി രൂപ പിഴയുമാണ് ശിക്ഷ

Update: 2025-03-21 11:13 GMT

യുഎസില്‍ ഇനി സാരി വിസക്കാരും വിവാഹ തട്ടിപ്പുകാരും കുടുങ്ങും. പിടിക്കപ്പെട്ടാല്‍ കുടിയേറ്റക്കാര്‍ക്ക് നാടുകടത്തലും രണ്ട് കോടി രൂപ പിഴയുമാണ് ശിക്ഷ. കുടിയേറ്റ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടി വിവാഹ തട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണ് നടപടി.

കുടിയേറ്റത്തിനു വേണ്ടി വിവാഹം ചെയ്യുന്ന ഇന്ത്യക്കാരെയാണ് സാരി വിസക്കാര്‍ എന്ന് വിളിക്കുന്നത്. വിവാഹം, തൊഴില്‍ വിസകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുടിയേറ്റ വകുപ്പ് ആവശ്യപ്പെട്ടു. വിവാഹ തട്ടിപ്പ് ഒരു ഗുരുതര കുറ്റകൃത്യമാണെന്നും അതില്‍ ജയില്‍ ശിക്ഷ, കനത്ത പിഴ, നാടുകടത്തല്‍ എന്നിവ ഉള്‍പ്പെടുന്നുവെന്നും ഏജന്‍സി പറഞ്ഞു.

കുടിയേറ്റ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടി മാത്രം വിവാഹം കഴിക്കുന്നത് ഒരു കുറ്റകൃത്യമാണ്. കുടിയേറ്റ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്.

പേരുകള്‍, വിലാസങ്ങള്‍, അന്വേഷകരെ സഹായിക്കുന്ന ഏതെങ്കിലും തെളിവുകള്‍ എന്നിവയുള്‍പ്പെടെ കഴിയുന്നത്ര വിശദാംശങ്ങള്‍ നല്‍കാന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News