എന്‍ആര്‍ഇ സ്ഥിരനിക്ഷേപം: പലിശ നിരക്ക് കുറച്ച് പിഎന്‍ബി

രണ്ട് കോടി രൂപയില്‍ താഴെയുള്ള ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ 599 ദിവസം വരെ കാലാവധിയുള്ളവ) നേരത്തെ 6.55 ശതമാനമായിരുന്ന പലിശ ഇന്ന് മുതല്‍ 6.30 ശതമാനമായി കുറയും.

Update: 2022-11-17 09:09 GMT

pnb nre account interest rate

ഡെല്‍ഹി: എന്‍ആര്‍ഇ (നോണ്‍ റെസിഡന്റ് എക്‌സ്‌ടേണല്‍) സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്. പുതുക്കിയ പലിശനിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പുതുക്കിയ പലിശ നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നു. രണ്ട് കോടി രൂപയില്‍ താഴെയുള്ള ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ 599 ദിവസം വരെ കാലാവധിയുള്ളവ) നേരത്തെ 6.55 ശതമാനമായിരുന്ന പലിശ ഇന്ന് മുതല്‍ 6.30 ശതമാനമായി കുറയും.

രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ള രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപത്തിന് 6.25 ശതമാനമാകും പലിശ. നേരത്തെ ഇത് 6.50 ശതമാനമായിരുന്നു. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.10 ശതമാനമാകും പലിശ. നേരത്തെ ഇത് 6.35 ശതമാനമായിരുന്നു.

രണ്ട് കോടി മുതല്‍ 10 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളില്‍ ഒരു വര്‍ഷം മുതല്‍ 599 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് പലിശ നിരക്ക് 6.75 ശതമാനത്തില്‍ നിന്നും 6.50 ശതമാനമായി കുറഞ്ഞു. മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ളവയ്ക്ക് 6.25 (നേരത്തെ 6.50 ശതമാനം) ശതമാനവും അഞ്ച് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള എന്‍ഐഇ നിക്ഷേപങ്ങള്‍ക്ക് (നേരത്തെ 5.85 ശതമാനം) 5.60 ശതമാനം പലിശയുമാകും ലഭിക്കുക.

Tags:    

Similar News